മുൻ കേരള ഗവർണർ ആർ എൽ ഭാട്ടിയ കോവിഡ് ബാധിച്ച് അന്തരിച്ചു.

ആറു തവണ കോൺഗ്രസ് പ്രതിനിധിയായി അദ്ദേഹം അമൃത്‌സർ ലോക്സഭയിലെത്തി.

മുൻ കേന്ദ്രമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയ അന്തരിച്ചു. അമൃത്‌സറിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോവിഡ് ബാധിച്ച്‌ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1972 ലാണ് അമൃത്‌സറില്‍നിന്നും അദ്ദേഹം  പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇതിന് ശേഷം ആറു തവണ കോൺഗ്രസ് പ്രതിനിധിയായി അദ്ദേഹം അമൃത്‌സർ ലോക്സഭയിലെത്തി. 2004 മുതൽ 2008 വരെ കേരള ഗവർണർ ആയിരുന്ന ഇദ്ദേഹത്തെ സിക്കന്ദര്‍ ഭക്തിന്റെ നിര്യാണത്തിന് ശേഷമായിരുന്നു കേരള ഗവര്‍ണര്‍ ആക്കിയത്. പിന്നീട് ഒരു വര്‍ഷം ബീഹാർ ഗവർണർ ആയി സേവനമനുഷ്ടിച്ചു.

ടൗട്ടേ ചുഴലിക്കാറ്റ്; പത്തനംതിട്ടയിൽ പ്രളയ മുന്നറിയിപ്പ്

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like