സുരേഷ് ഗോപിയുടെ " ജെ.എസ്.കെ " ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
- Posted on June 06, 2024
- Cinima News
- By Arpana S Prasad
- 93 Views
കോസ്മോസ് എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ ജെ ഫനിന്ദ്ര,റാഫി മതിര എന്നിവർ ചേർന്ന് ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ജെ.എസ്.കെ " എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
മാധവ് സുരേഷ്, ശ്രുതി രാമചന്ദൻ, ദിവ്യാ പിള്ള, അസ്‌കർ അലി, ബൈജു സന്തോഷ്,യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയംരമേശ്, ജയൻചേർത്തല, നിസ്താർ സേട്ട്, ഷോബി തിലകൻ, ദിലീപ് മേനോൻ, വൈഷ്ണവി രാജ്, അപർണ, രതീഷ് കൃഷ്ണൻ, ജയ് വിഷ്ണു, ഷഫീർ ഖാൻ, ജോസ് ചെങ്ങന്നൂർ, മഞ്ജുശ്രീ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
കോസ്മോസ് എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ ജെ ഫനിന്ദ്ര,റാഫി മതിര എന്നിവർ ചേർന്ന് ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സ്വന്തം ലേഖിക