സ്വപ്ന സുരേഷിന് പുതിയ ജോലി; സ്വപ്‌നയുടെ മാസ ശമ്പളം 43000 രൂപ

ജോലി നൽകിയത് എന്‍ജിഒ സംഘടനയായ ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി


സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പുതിയ ജോലിയിൽ ചുമതലയേറ്റു. എന്‍ജിഒ സംഘടനയായ ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റിയില്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായിട്ടാണ് നിയമനം. ഇന്ന് രാവിലെ 10ന് തൊടുപുഴയിലെ പ്രൊജക്ട് ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. 43000 രൂപയാണ് സ്വപ്‌നയുടെ മാസ ശമ്പളം.

എച്ച്ആര്‍ഡിഎസ് സ്വപ്നക്ക് നല്‍കിയ ഓഫര്‍ സ്വീകരിക്കുകയായിരുന്നു. കോടതിയിലുള്ള കേസും പുതിയ ജോലിയുമായി കൂട്ടിക്കുഴയ്ക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ചോദ്യങ്ങളോട് സ്വപ്ന പ്രതികരിച്ചു. ”പുതിയ ജോലി എന്റെ അന്നമാണ്. വിവാദങ്ങള്‍ അതിന്റെ വഴിക്ക് പോകട്ടെ” സ്വപ്ന മറുപടി പറഞ്ഞു.

എച്ച്ആര്‍ഡിഎസിന്റെ സ്ത്രീശാക്തീകരണവിഭാഗത്തിന്റെ ചുമതലയും സ്വപ്നക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നായിരുന്നു സ്വപ്ന പറഞ്ഞത്.

എച്ച്ആര്‍ഡിഎസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് പാലക്കാടാണ്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള കോര്‍പറേറ്റ് ഓഫീസിലായിരിക്കും ഇവരുടെ പ്രവര്‍ത്തനമെന്ന് പ്രൊജക്ട് ഡയറക്ടറായ ബിജു കൃഷ്ണന്‍ പറഞ്ഞു.

വൈദ്യുതി ഭവന് മുന്നില്‍ ദിവസങ്ങളായി തുടര്‍ന്ന് വന്ന സമരമാണ് അവസാനിപ്പിക്കുന്നത്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like