400 വർഷങ്ങൾ കൂടുമ്പോൾ നടക്കുന്ന അത്ഭുത പ്രതിഭാസം വ്യാഴത്തിന്റെയും ശനിയുടെയും മഹാസംഗമം...

ജ്യോതി ശാസ്ത്രത്തിൽ ഈ പ്രതിഭാസത്തെ 'Great Conjunction' എന്നാണ് വിളിക്കുന്നത്.

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹങ്ങളാണ് വ്യാഴവും  ശനിയും.ഈ ഗ്രഹങ്ങൾ  ആകാശത്തു തൊട്ടടുത്ത് നിൽക്കുന്നത് ഇന്ന്  കാണാൻ സാധിക്കും.ഇന്ന്  ഈ ഗ്രഹങ്ങൾ തമ്മിലുള്ള കോണകലം 0.1  ആയി കുറയും.400 വർഷത്തിനിടെ ആദ്യമായി സംഭവിക്കുന്ന ഈ മഹാസംഗമം 2080 മാർച്ച് 15 ന് ആയിരിക്കും ഇനി സംഭവിക്കുന്നത്.ഇതിനു മുമ്പ് 1623  ൽ ആയിരുന്നു ഈ ഗ്രഹങ്ങൾ ഏറ്റവും അടുത്ത്  വന്നത്.

ജ്യോതി ശാസ്ത്രത്തിൽ ഈ പ്രതിഭാസത്തെ 'Great Conjunction' എന്നാണ് വിളിക്കുന്നത്.നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കുമ്പോൾ ഈ ഗ്രഹങ്ങൾ പരസ്‌പരംചേർന്ന് നിൽക്കുന്നതായി  തോന്നുമെങ്കിലും  യഥാർഥത്തിൽ ഇവ തമ്മിലുള്ള അകലം 75 കോടി കിലോമീറ്ററോളം വരും.സൂര്യാസ്തമനത്തിനു ശേഷം ഈ പ്രതിഭാസം കാണാൻ സാധിക്കും.വ്യാഴം സൂര്യനെ ചുറ്റുന്നത് ഏകദേശം 12 വർഷങ്ങൾ കൊണ്ടാണ്.ശനി 30 വർഷവും സൂര്യനെ ചുറ്റാനായി ഇടുക്കും.രണ്ടു ഗ്രഹങ്ങളും പടിഞ്ഞാറു നിന്ന് കിഴക്കോട്ടാണ് ചുറ്റുന്നത്.അതിനാൽ ഓരോ 20 വർഷം കൂടുമ്പോൾ വ്യാഴം ശനിയെ ആകാശത്ത് മറികടക്കുന്നത് കാണാം.

കടപ്പാട്-മാധ്യമം ദിനപ്പത്രം.


ദൂരെയുള്ള ഗ്രഹത്തിൽ നിന്നും റേഡിയോ സിഗ്നലുകൾ ലഭിച്ചിരിക്കുന്നു..അന്യഗ്രഹ ജീവികൾ സത്യമോ അതോ മിഥ്യയോ??

https://enmalayalam.com/news/J8zjwlmdAuthor
No Image

Naziya K N

No description...

You May Also Like