പുതുതായി സംരംഭം തുടങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍. 40 ശതമാനം വരെ തിരിച്ചടയ്‌ക്കേണ്ട

മികച്ചൊരു ആശയവും അത് പ്രാവര്‍ത്തികമാക്കാനുള്ള മനസ്സുമുണ്ടോ... പദ്ധതി തുകയുടെ 20 ശതമാനം മുടക്കി സംരംഭം തുടങ്ങാൻ  സംസ്ഥാന സർക്കാരിന്റെ മാര്‍ജിന്‍ മണി മികച്ചൊരു ആശയവും അത് പ്രാവര്‍ത്തികമാക്കാനുള്ള മനസ്സുമുണ്ടോ... പദ്ധതി തുകയുടെ 20 ശതമാനം മുടക്കി സംരംഭം തുടങ്ങാൻ  സംസ്ഥാന സർക്കാരിന്റെ മാര്‍ജിന്‍ മണി ഗ്രാന്റ്.കോവിഡിനെ അതിജീവിക്കാൻ കഴിഞ്ഞ മൂന്നു മാസത്തിനിടയ്ക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചെറുകിടഇടത്തരം സംരംഭകർക്കായി ഒട്ടേറെ പുതിയ പദ്ധതികളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

അഡ്വ. ബി. പ്രസന്നകുമാർ ജില്ലാ വ്യവസായ കേന്ദ്രം മുൻ ജനറൽ മാനേജർസംസ്ഥാന ആനുകൂല്യങ്ങൾ ഒരു ലക്ഷം വരെ മാർജിൻ മണി ഗ്രാന്റ് ലോക്ഡൗണിനു ശേഷം ധനകാര്യ സ്ഥാപനങ്ങളിൽനിന്നു ലഭിച്ച അധിക പ്രവർത്തന മൂലധനത്തിന് വ്യവസായ വകുപ്പ് മാർജിൻ മണി ഗ്രാന്റ് നൽകും. നിശ്ചിത മാർജിന്റെ 50 ശതമാനം, പരമാവധി ഒരു ലക്ഷം രൂപ വരെയാണ് ഇങ്ങനെ നല്കുന്നത്. ഇത് മൊത്തം ആവശ്യത്തിന്റെ 15 ശതമാനത്തിൽ അധികരിക്കാൻ പാടില്ലെന്നു വ്യവസ്ഥയുണ്ട്. സംരംഭ വിഹിതം 10% വേണം.

60,000 രൂപ വരെ പലിശ സബ്സിഡി ടേം ലോണിലും പ്രവർത്തന മൂലധന വായ്പയ്ക്കും പലിശ സബ്സിഡി നല്കുന്ന പദ്ധതി. 2020 ഏപ്രിൽ ഒന്നു മുതൽ ഡിസംബർ 31 വരെ എടുക്കുന്ന വായ്പയ്ക്ക് ആറു മാസത്തേക്ക് ആണ് ധനസഹായം. പരമാവധി 60,000 രൂപ വരെ നൽകും. 1-1-2020 മുതൽ 15-3-2020 വരെ പ്രവർത്തിച്ചിരുന്ന ഉൽപാദന തൊഴിൽ രംഗങ്ങളിലെ യൂണിറ്റുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

മൂലധന സബ്സിഡി 35% വരെ എസ്സി/ എസ്പി, സ്ത്രീകൾ, യുവസംരംഭകർ എന്നിവരുടെ യൂണിറ്റുകൾക്കു നൽകിയിരുന്ന മൂലധന സബ്സിഡി 20 ൽ നിന്ന് 25 ശതമാനമാക്കി. ശുചീകരണ ഉല്പന്നങ്ങൾ, വ്യക്തിഗത ശുചിത്വ ഉൽപന്നങ്ങൾ, മെഡിക്കൽ അണുനശീകരണ ഉല്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ എന്നിവയെ പ്രത്യേകം പരിഗണിച്ച് 10% അധിക സബ്സിഡി നല്കും.

Author
No Image

Naziya K N

No description...

You May Also Like