കോവിഡ് വ്യാപനത്തെ തുടർന്ന് കേരളം ഉൾപ്പടെ 4 സംസ്ഥാനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം...
- Posted on January 08, 2021
- News
- By Naziya K N
- 308 Views
കോവിഡിന്റെ പുതിയ വകഭേദം രാജ്യത്തും കണ്ടെത്തിയ സാഹചര്യത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണം ഒരു കാരണവശാലും കുറക്കരുത് ...

കോവിഡ് കേസുകൾ വർധിച്ചു വരുന്ന സംസ്ഥാനങ്ങളായ കേരളം,മഹാരാഷ്ട്ര ,ഛത്തീസ്ഗഢ് ,പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.കോവിഡ് കേസുകൾ വർധിക്കുന്നത് തടയാനായി കർശന നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ ഈ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
കോവിഡിന്റെ പുതിയ വകഭേദം രാജ്യത്തും കണ്ടെത്തിയ സാഹചര്യത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണം ഒരു കാരണവശാലും കുറക്കരുത് .മറ്റു സംസ്ഥാനങ്ങൾ നടപ്പാക്കിയ പരിശോധന ,രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തൽ ,ചികിത്സ എന്നിവ ഉൾപ്പെട്ട പദ്ധതി കാര്യക്ഷമമാക്കണമെന്നും കത്തിൽ പറയുന്നു.
മാസ്‌ക് ധരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും 4 സംസ്ഥാനങ്ങളിലെയും ജനങ്ങളോട് നിർദ്ദേശിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചു.കത്തിൽ രാജ്യത്തെ 59% വും കോവിഡ് കേസുകളും ഈ നാല് സംസ്ഥാനങ്ങളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.