കോവിഡിന്റെ രണ്ടാം തരംഗം : നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനം .

മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ നടപടിയെടുക്കാൻ സെക്ടറല്‍ മസിട്രേറ്റുമാരെയും നിയമിക്കും.

കോവിഡിന്റെ രണ്ടാം തരംഗം തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസഥാന സർക്കാർ .  ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മറ്റി യോഗത്തിലാണ് നിർണായക  തീരുമാനം സർക്കാർ കൈകൊണ്ടത് . പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാധീതമായി തുടരുന്ന സാഹചര്യം ഉണ്ടായിട്ടും തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും മറ്റും കോവിഡ് മാനദണ്ഡങ്ങള്‍ ഭൂരിഭാഗവും പാലിച്ചിട്ടുണ്ടായിരുന്നില്ല. വരും ദിവസളില്‍ രോഗികളുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇതിനാലാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കോര്‍ കമ്മറ്റി യോഗം ചേര്‍ന്നത്. 

ഇന്ന് മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കാനാണ് പ്രധാന തീരുമാനം. മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ നിലവില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് പോലീസ് പരിശോധന. മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ നടപടിയെടുക്കാൻ സെക്ടറല്‍ മസിട്രേറ്റുമാരെയും നിയമിക്കും. മററ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വരുന്നവര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ നിര്‍ബന്ധമാണ്. നിർദ്ദേശം പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം .

45 വയസ്സിന് മുകളിലുള്ള സർക്കാർ ജീവനക്കാർ വാക്‌സിൻ എടുക്കണമെന്ന് കേന്ദ്രസർക്കാർ .Author
Sub-Editor

Sabira Muhammed

No description...

You May Also Like