മൊബൈൽ വെറ്റിനറി സേവനം
- Posted on March 21, 2025
- News
- By Goutham Krishna
- 65 Views
മൊബൈൽ വെറ്റിനറി സേവനം 47 ബ്ലോക്കുകളിൽ കൂടി അടുത്ത മാസം ആരംഭിക്കും: ജെ. ചിഞ്ചുറാണി

വീട്ടുപടിക്കൽ മൃഗചികിത്സ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 47 ബ്ലോക്കുകളിൽ കൂടി മൊബൈൽ ആംബുലൻസുകൾ വെറ്റിനറി സേവനത്തിന് സജ്ജമാക്കും. അടുത്തമാസം 15 ആം തീയതിക്ക് മുമ്പായി ഉദ്ഘാടനം നടത്തുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. ഒന്നാം ഘട്ടമായി 29 ബ്ലോക്കുകളിൽ ഈ പദ്ധതി നടപ്പിലാക്കിയിരുന്നു. വിപുലീകരണത്തിന്റെ ഭാഗമായി കോൾ സെന്റര്‍ പ്രവർത്തനവും വിപുലീകരിക്കും. നിയമസഭയിൽ ധനാഭ്യർത്ഥന പ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
കൂടാതെ മലപ്പുറത്ത് മൂർക്കനാട് ആരംഭിച്ച പാൽപ്പൊടി നിർമ്മാണം ഫാക്ടറി പൂർണ്ണ തോതിൽ ഉടനടി പ്രവർത്തനസജ്ജമാക്കും. പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് പാൽപ്പാദന സാധ്യതയുള്ള 50 ബ്ലോക്കുകളെ ഫോക്കസ് ബ്ലോക്കുകളായി തെരഞ്ഞെടുത്ത് ഈ ബ്ലോക്കുകളിൽ ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പശു യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും നടപടി കൈക്കൊള്ളും. കൂടാതെ മൃഗസംരക്ഷണ വകുപ്പ് വഴി നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതി ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പരിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു.