ജലനിരപ്പ് ഉയർന്ന് തന്നെ; സംസ്ഥാനത്തെ ഏഴ് അണക്കെട്ടുകളിൽ റെഡ് അലർട്ട്
- Posted on November 15, 2021
- News
- By Sabira Muhammed
- 193 Views
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.12 അടിയിലെത്തി

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴ് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽ ജലസേചന അണക്കെട്ടുകളിലും റെഡ് അലർട്ട് ആണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.12 അടിയിലെത്തി. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലാണ്. അതുകൊണ്ട് തന്നെ കൂടുതൽ വെള്ളം തുറന്നു വിടേണ്ടി വരില്ലെന്നാണ് കെ എസ് ഇ ബിയുടെ നിരീക്ഷണം. ഇടുക്കി ഡാം ഇന്നലെ തുറന്നിരുന്നു. ചെറുതോണി അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. നാൽപ്പത് സെൻ്റിമീറ്റർ ഉയരത്തിലാണ് ഡാം തുറന്നത്. 30 മുതൽ 40 വരെ ക്യുമെക്സ് ജലം ഒഴുക്കി വിട്ടിരുന്നു. അതേസമയം മുല്ലപ്പെരിയാർ ജലനിരപ്പ് 140.35 അടിയായി.