നടി ഗായത്രി ഹൈദരാബാദിൽ വെച്ചുണ്ടായ കാറപകടത്തിൽ അന്തരിച്ചു

കാറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം.

തെലുങ്ക് നടി ഗായത്രി അന്തരിച്ചു. 26 വയസായിരുന്നു. ഹൈദരാബാദിലെ ഗച്ചിബൗളിയിലുണ്ടായ

കാറപകടത്തിലായിരുന്നു മരണം. ഡോളി ഡിക്രൂസ് എന്ന പേരിലാണ് താരം അറിയപ്പെട്ടിരുന്നത്.

ഹോളി ആഘോഷത്തിന് ശേഷം സുഹൃത്തുമൊത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം.

സംഭവ സ്ഥലത്ത് വച്ച് തന്നെ ഗായത്രിക്ക് മരണം സംഭവിച്ചു. സുഹൃത്ത് റാഥോടിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല.

കാർ നിയന്ത്രണം വിട്ട് പാഞ്ഞു കയറിയത് കാൽ നടക്കാരിയായ സ്ത്രീയുടെ ദേഹത്തേക്കാണ്. 38 കാരിയായ സ്ത്രീയും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.

ഭാവനയ്‌ക്കൊപ്പം പ്രധാന വേഷത്തിൽ ഷറഫുദ്ദീനും എത്തും

Author
Sub-Editor

NAYANA VINEETH

No description...

You May Also Like