നാവിക സേനക്കായി നിര്‍മ്മിച്ച രണ്ട് അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍ നീറ്റിലിറക്കി കൊച്ചിന്‍ ഷിപ്യാഡ് ലിമിറ്റഡ്.
- Posted on September 16, 2024
- News
- By Varsha Giri
- 94 Views
Dear Sir/Ma'am,
Hope you are doing well.
Please find attached the Press release of Cochin Shipyard Limited. Photograph attached.
Request you to please carry the release in your esteemed media.
നാവിക സേനക്കായി നിര്‍മ്മിച്ച രണ്ട് അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍
നീറ്റിലിറക്കി കൊച്ചിന്‍ ഷിപ്യാഡ് ലിമിറ്റഡ്.
കൊച്ചി: നാവിക സേനയ്ക്കു വേണ്ടി നിര്‍മിച്ച 2 അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍ (ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് - എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി) കൊച്ചിന്‍ ഷിപ്യാഡ് നീറ്റിലിറക്കി. തിങ്കളാഴ്ച രാവിലെ 8.40 ന് ശ്രീമതി വിജയ ശ്രീനിവാസ് കപ്പലുകള്‍ നീറ്റിലിറക്കുന്ന ചടങ്ങ് നിര്‍വഹിച്ചു. വൈസ് അഡ്മിറല്‍ വി ശ്രീനിവാസ്, എവിഎസ്എം, എന്‍ എം, ഫ്‌ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ്, സതേണ്‍ നേവല്‍ കമാന്‍ഡ്, മുഖ്യതിഥി ആയിരുന്നു. കൊച്ചിന്‍ ഷിപ്യാര്‍ഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മധു എസ് നായര്‍ , കൊച്ചിന്‍ ഷിപ്യാര്‍ഡ് ഡയറക്ടര്‍മാര്‍, ഇന്ത്യന്‍ നേവിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ക്ലാസിഫിക്കേഷന്‍ സൊസൈറ്റി പ്രതിനിധികള്‍ എന്നിവരുംചടങ്ങില്‍ പങ്കെടുത്തു.
അന്തര്‍വാഹിനി സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുന്ന അത്യാധുനിക സോണാര്‍ സംവിധാനം ഉള്‍പ്പടെയുള്ള കപ്പലുകളാണ് നാവിക സേനയ്ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡ് നിര്‍മിച്ചു നല്‍കുന്നത്. കഴിഞ്ഞ നവംബറില്‍ ഐഎന്‍എസ് മാഹി, ഐഎന്‍എസ് മാല്‍വന്‍, ഐഎന്‍എസ് മാംഗ്രോള്‍ എന്നിങ്ങനെ മൂന്ന് കപ്പലുകള്‍ നീറ്റിലിറക്കിയിരുന്നു.
78 മീറ്റര്‍ നീളവും 11.36 മീറ്റര്‍ വീതിയുമുള്ള കപ്പലുകള്‍ക്ക് പരമാവധി 25 നോട്ടിക്കല്‍ മൈല്‍ വേഗത കൈവരിക്കാന്‍ സാധിക്കും. ശത്രു സാന്നിധ്യം തിരിച്ചറിയാന്‍ നൂതന റഡാര്‍ സിഗ്‌നലിങ് സംവിധാനമുള്ള സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകള്‍ പൂര്‍ണമായും തദ്ദേശീയമായാണ് നിര്‍മിച്ചിട്ടുള്ളത്.
ഈ രണ്ട് ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകള്‍ നീറ്റിലിറക്കുന്നതോടെ ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടിയുള്ള എട്ട് കപ്പലുകളില്‍ അഞ്ചെണ്ണം കൊച്ചിന്‍ ഷിപ്യാര്‍ഡ് പൂര്‍ത്തികരിക്കും.നേവിക്കു കൈമാറുന്നത്തോടെ കപ്പലുകള്‍ക്ക് ഐഎന്‍എസ് മാല്‍പേ , ഐഎന്‍എസ് മുള്‍ക്കി എന്നിങ്ങനെ പേരുകള്‍ നല്‍കും.