ദില്ലിയിൽ ഒമിക്രോൺ ആറു പേർക്കു കൂടി സ്ഥിരീകരിച്ചു
- Posted on December 03, 2021
- News
- By Sabira Muhammed
- 254 Views
ബംഗ്ലൂരുവിലെത്തിയ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കര്‍ണാടകയില്‍ അതീവ ജാഗ്രത തുടരുകയാണ്

ഒമിക്രോൺ രാജ്യത്ത് കൂടുതൽ പേർക്ക് സ്ഥിരീകരിക്കാൻ സാധ്യത. ബംഗ്ലൂരുവിലെത്തിയ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കര്‍ണാടകയില്‍ അതീവ ജാഗ്രത തുടരുകയാണ്. ഇവരിൽ ഒരാൾ രോഗം മാറി രാജ്യം വിട്ട സാഹചര്യത്തിൽ വിദേശത്ത് നിന്ന് എത്തിയവരുടെ നിരീക്ഷണം ശക്തമാക്കി. ദില്ലിയിൽ ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് എത്തിയ ആറു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
ഇവരുമായി ഇടപെട്ട കൂടുതല്‍ പേരെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങി. 66കാരനായ ദക്ഷിണാഫ്രിക്കൻ സ്വദേശി ദുബായിലേക്ക് തിരിച്ചുപോയിരുന്നു. 46കാരനായ ഡോക്ടർ ബംഗ്ലൂരുവിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹത്തിന് കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. ഹൈറിസ്ക് രാജ്യങ്ങളിലേക്ക് ഒന്നും ഇക്കാലയളവിൽ ഡോക്ടർ യാത്ര നടത്തിയിരുന്നില്ല. ഈ ഡോക്ടർക്ക് വിദേശ യാത്രാ പശ്ചാത്തലമില്ല.
അതുകൊണ്ടുതന്നെ ഒമിക്രോൺ ബാധിച്ചത് ബംഗ്ലൂരുവിൽ നിന്നാകാം എന്ന് കർണാടക ആരോഗ്യവകുപ്പ് പറയുന്നു. ഇവരുമായി സമ്പർക്കത്തിൽ വന്നവരടക്കം പത്ത് പേരുടെ പരിശോധന ഫലം ഉടൻ വരും. പരിശോധന, നിരീക്ഷണം,നിയന്ത്രണം എന്നിവ സംസ്ഥാനങ്ങൾ കടുപ്പിക്കുകയാണ്.അതേസമയം ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കണമെന്ന ആവശ്യം കർണാടക, ദില്ലി അടക്കം കൂടുതൽ സംസ്ഥാനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.