നാളെ മുതല്‍ നാൽപ്പത്തഞ്ച്‌ വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് കോവിഡ് വാക്‌സിൻ വിതരണം ആരംഭിക്കും.

ദിവസം രണ്ടരലക്ഷം പേര്‍ക്ക് വീതം മരുന്നുനല്‍കാനുള്ള ക്രമീകരണങ്ങളാണുള്ളത്. 

നാൽപ്പത്തഞ്ച്‌ വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് നാളെ മുതല്‍ സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ വിതരണം  ആരംഭിക്കും. സർക്കാർ ആശുപത്രി, സർക്കാർ നിശ്ചയിച്ച സ്വകാര്യ ആശുപത്രി, പൊതുകെട്ടിടം എന്നിവിടങ്ങളിൽനിന്ന്‌ വാക്‌സിനെടുക്കാമെന്ന്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് വർധിക്കുന്നതിനാൽ ഈ വിഭാഗത്തിലെ എല്ലാവരും വാക്‌സിനെടുക്കേണ്ടത്‌ അത്യാവശ്യമാണെന്ന് സ്റ്റേറ്റ് മെഡിക്കൽ ബോർഡ് വിലയിരുത്തി. രാജ്യത്തിനകത്തും പുറത്തും രോഗബാധ വലിയ തോതിൽ വർധിച്ചതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് മുൻപായി എല്ലാവരും വാക്‌സിനെടുക്കണം. എന്നും മെഡിക്കൽ ബോർഡ് അഭിപ്രായപ്പെട്ടു.  ദിവസം രണ്ടരലക്ഷം പേര്‍ക്ക് വീതം മരുന്നുനല്‍കാനുള്ള ക്രമീകരണങ്ങളാണുള്ളത്. കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തും വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും മരുന്ന് സ്വീകരിക്കാം. 

ഇതുവരെ സംസ്ഥാനത്ത് 29,33,594 ഡോസ് വാക്‌സിൻ നൽകി.ആരോഗ്യ പ്രവർത്തകരിൽ 4,70,643 പേർക്ക് ആദ്യഡോസ് വാക്‌സിനും 3,11,594 രണ്ടാം ഡോസ് വാക്‌സിനും നൽകി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ 3,13,406 പേർ ആദ്യ ഡോസും 4,564 പേർ രണ്ടാം ഡോസും സ്വീകരിച്ചു. മുൻനിര പ്രവർത്തകരിൽ 1,07,661 പേർ ആദ്യ ഡോസും 63,063 പേർ രണ്ടാം ഡോസും നൽകി .45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗബാധിതരും, 60 വയസ്സിന് മുകളിലുള്ളവരിലും 16,62,663 പേർ ആദ്യ ഡോസ് വാക്‌സിനെടുത്തു.

ഇരട്ടവോട്ട് -ഹൈക്കോടതി വിധി ഇന്ന്

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like