നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി - വേങ്ങര മണ്ഡലത്തിൽ നിന്നും

വേങ്ങരയിലെ രാഷ്ട്രീയ ഭൂപടത്തില്‍ തന്‍റേതായ അടയാളപ്പെടുത്തലുണ്ടാകുമെന്ന് അനന്യ കുമാരി അലക്സ്.

നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയായി വേങ്ങര മണ്ഡലത്തിൽ നിന്നും അനന്യകുമാരി അലക്സ് ജനവിധി തേടുന്നു . ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ആയാണ്  അനന്യ മത്സരിക്കുന്നത് . പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് കൊല്ലം പെരുമണ്‍ സ്വദേശിയായ അനന്യകുമാരി വേങ്ങരയിലെത്തിയത് . 

കേരളത്തില്‍ പത്തോളം മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി അധികാര രാഷ്ട്രീയത്തിനപ്പുറം ക്ഷേമ രാഷ്ട്രമാണ് മുന്നോട്ടു വെക്കുന്നതെന്നു പ്രചാരണ വേളയിൽ അനന്യകുമാരി പറഞ്ഞു.  മണ്ഡലത്തില്‍ സജീവ പ്രചാരണവും സ്ഥാനാര്‍ത്ഥി ആരംഭിച്ചു കഴിഞ്ഞു. വോട്ടര്‍മാരോട് വോട്ട് തേടി റോഡ് ഷോ ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികള്‍ കൂടി നടത്തുമെന്നും അനന്യ കുമാരി അലക്സ് പറയുന്നു, വേങ്ങരയിലെ രാഷ്ട്രീയ ഭൂപടത്തില്‍ തന്‍റേതായ അടയാളപ്പെടുത്തലുണ്ടാകുമെന്നുമാണ് അനന്യ കുമാരി അവകാശപ്പെടുന്നത്.

വീണ്ടും സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി കുറവാ ദ്വീപ്

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like