യൂറോകപ്പ്: ചരിത്രം ആവർത്തിക്കാൻ ഇറ്റലി ഇന്ന് ഓസ്ട്രിയയെ നേരിടും
- Posted on June 26, 2021
- Sports
- By Sabira Muhammed
- 403 Views
ഓസ്ട്രിയ ഇറ്റലിയെ ചരിത്രത്തില്‍ ഇതുവരെ തോൽപ്പിച്ചിട്ടില്ല.

ഇന്ന് യൂറോകപ്പില്‍ നടക്കുന്ന രണ്ടമത്തെ പ്രീ ക്വാര്‍ട്ടറിൽ ഇറ്റലി ഓസ്ട്രിയയെ നേരിടും. ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍ എത്തിയത് ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങളും വിജയിച്ചാണ്. ഇന്ന് ഇറ്റലിക്കൊപ്പം ഡിഫന്‍ഡര്‍മാരായ കിയലിനിയു, ഫ്ലോറന്‍സിയും ഉണ്ടാകില്ല. പരിശീലകന്‍ മാഞ്ചിനിക്ക് മധ്യനിരയില്‍ ആരെ ഇറക്കണമെന്നതിൽ വ്യക്തമായ തീരുമാനമുണ്ടാകും.
ഫുട്ബോള്‍ ലോകത്ത് ആദ്യമായി പ്രീ ക്വാര്‍ട്ടറില്‍ എത്തിയ ഓസ്ട്രിയക്ക് ഒരു അട്ടിമറി സാധ്യമാകുമെന്ന വിലയിരുത്തലുകളും സജീവമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ക്യാപ്റ്റന്‍ അലാബയുടെ കീഴില്‍ ഇറങ്ങുന്ന ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ഓസ്ട്രിയ ഇറ്റലിയെ ചരിത്രത്തില്‍ ഇതുവരെ തോൽപ്പിച്ചിട്ടില്ല.
എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തുര്‍ക്കിയെയും സ്വിസ് പടയെയും തോല്‍പിച്ച ഇറ്റലി അവസാന മത്സരത്തില്‍ വെയില്‍സിനെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോള്‍ പോലും ഇറ്റലി വഴങ്ങിയിട്ടില്ല. മത്സരം ഇന്ന് രാത്രി 12.30നാണ് നടക്കുന്നത്.