പത്തുവയസുകാരി അച്ഛനിൽ നിന്ന് ഗർഭിണിയായി; ഗർഭഛിദ്രം നടത്താൻ അനുമതി നൽകി ഹൈക്കോടതി

പുറത്തെടുക്കുന്ന ശിശുവിന് ജീവനുണ്ടെങ്കിൽ പൂർണ തോതിലുള്ള മെഡിക്കൽ പരിചരണം ആശുപത്രി അധികൃതർ നൽകണം.

ത്തുവയസുകാരി അച്ഛനിൽ നിന്ന് ഗർഭിണിയായ സംഭവത്തിൽ ഗർഭഛിദ്രം നടത്താൻ ഹൈക്കോടതിയുടെ അനുമതി. പെണ്‍കുട്ടിയുടെ അമ്മ നൽകിയ ഹർജിയാണ് കോടതി ഗർഭഛിദ്രത്തിന് അനുമതി നൽകിയത്.

ഗർഭസ്ഥ ശിശുവിന്റെ വളർച്ച മുപ്പത്തിയൊന്ന് ആഴ്ച പിന്നിട്ടതിനാൽ ശസ്ത്രക്രിയ നടത്താൻ അനസ്തേഷ്യ നൽകേണ്ടിവരുമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഒരാഴ്ചയ്ക്കകം ഉചിതമായ നടപടിയെടുക്കാൻ തിരുവനന്തപുരത്തെ ആശുപത്രി അധികൃതർക്ക് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ഉൾപ്പെട്ട ബെഞ്ച് നിർദേശം നൽകിയത്. നേരത്തെ ഹർജി പരിഗണിച്ച കോടതി മെഡിക്കൽ ബോർഡിന് രൂപം നൽകാനും ഗർഭഛിദ്രം നടത്താനുള്ള സാധ്യതകളെക്കുറിച്ച് റിപ്പോർട്ട് നൽകാനും നിർദേശിച്ചിരുന്നു.

ശിശുവിന്‍റെ വളർച്ച 31 ആഴ്ച പിന്നിട്ടതിനാൽ ഗർഭഛിദ്രം നടത്തിയാലും കുഞ്ഞ് ജീവനോടെയിരിക്കാനുള്ള സാദ്ധ്യത 80 ശതമാനമാണെന്നാണ് മെഡിക്കൽ ബോർഡ് കോടതിയെ അറിയിച്ചത്. ഇതോടെ എല്ലാ മെഡിക്കൽ സൗകര്യങ്ങളും സജ്ജമാക്കി ഉചിതമായ നടപടി സ്വീകരിക്കാനാണ് ആശുപത്രി അധികൃതർക്ക് കോടതി നിര്‍ദേശം നൽകിയത്. 

പുറത്തെടുക്കുന്ന ശിശുവിന് ജീവനുണ്ടെങ്കിൽ പൂർണ തോതിലുള്ള മെഡിക്കൽ പരിചരണം ആശുപത്രി അധികൃതർ നൽകണം. ഹർജിക്കാർക്ക് ഇതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെങ്കിൽ സർക്കാരും കുട്ടികളുമായി ബന്ധപ്പെട്ട ഏജൻസിയും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

പത്തുവയസുകാരിയെ പിതാവാണ് പീഡിപ്പിച്ചതെന്ന ആരോപണം സത്യമാണെങ്കിൽ നിമയസംവിധാനം ഉചിതമായ ശിക്ഷ നൽകുമെന്ന ഉറപ്പുണ്ടെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിയുടെ ഭാവി സംരക്ഷിക്കാന്‍ ഗർഭഛിദ്രം അനിവാര്യമാണെന്നും ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരുന്നു.

പരസ്‌പര സമ്മതത്തോടെയുള‌ള ലൈംഗികബന്ധം ; പ്രായപരിധി 16 വയസായി ഉയര്‍ത്തി ഫിലിപ്പൈന്‍സ്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like