കാലവർഷം കനക്കുന്നു; വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം

ചുഴലിക്കാറ്റിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് വലമ്പൂർ, തട്ടാംമുകൾ, മഴുവന്നൂർ പ്രദേശങ്ങളിൽ ഉണ്ടായത്.

കാലവർഷം സംസ്ഥാനത്ത് ശക്തമാവുന്നു. വ്യാപക നാശനഷ്ടമാണ് കനത്ത മഴയിലും കാറ്റിലും വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തത്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ നിരവധി വീടുകൾ തകർന്നുവീണു.  

മഴയിലും കാറ്റിലും എറണാകുളം കുന്നത്തുനാട്ടിൽ കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തു.  ചുഴലിക്കാറ്റിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് വലമ്പൂർ, തട്ടാംമുകൾ, മഴുവന്നൂർ പ്രദേശങ്ങളിൽ ഉണ്ടായത്. വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. കോട്ടുവള്ളി പഞ്ചായത്തിൽ ശക്തമായ കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകി വീഴുകയും പറവൂരിൽ അൻപതോളം വീടുകൾ തകരുകയും ചെയ്തു. 

ഇന്നലെ രാത്രി മുതൽ കനത്തമഴ തുടരുകയാണ് ഇടുക്കിയിൽ. പടിഞ്ഞാറേ കോടിക്കുളത്ത് നിരവധി വീടുകൾ തകർന്നു. കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസപ്പെട്ടുകയും ചെയ്തു.  പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 

കോട്ടയത്ത് രാമപുരം മേതിരിയിൽ ആറ് വീടുകൾ  ശക്തമായ കാറ്റിൽ തകർന്നു. ആളപായമില്ല.

നെൽകൃഷി കർഷകർ ആശങ്കയിൽ

Author
Sub-Editor

Sabira Muhammed

No description...

You May Also Like