ആയമാർക്കുള്ള പ്രത്യേക കോഴ്സിന് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തുടക്കമായി
- Posted on October 17, 2024
- News
- By Goutham prakash
- 157 Views
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍റ് ലൈഫ് ലോങ് എജ്യുക്കേഷന്‍-കേരള (സ്കോള്‍-കേരള), പ്രീസ്കൂള്‍ മേഖലയില്‍ ശാസ്ത്രീയ പരിശീലനം നേടിയ ആയമാരെ വാര്‍ത്തെടുക്കുന്നതിനായി ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്‍റ് പ്രീസ്കൂള്‍ മാനേജ്മെന്‍റ് എന്ന പുതിയ കോഴ്സിന് തുടക്കമായി.

സ്വന്തം ലേഖിക.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍റ് ലൈഫ് ലോങ് എജ്യുക്കേഷന്‍-കേരള (സ്കോള്‍-കേരള), പ്രീസ്കൂള്‍ മേഖലയില്‍ ശാസ്ത്രീയ പരിശീലനം നേടിയ ആയമാരെ വാര്‍ത്തെടുക്കുന്നതിനായി ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്‍റ് പ്രീസ്കൂള്‍ മാനേജ്മെന്‍റ് എന്ന പുതിയ കോഴ്സിന് തുടക്കമായി.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്‍റെ നാലാം നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായാണ് ഈ കോഴ്സ് ആരംഭിക്കുന്നത്.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ്, വനിതാശിശുവികസന വകുപ്പ്, പട്ടികജാതി,പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുള്ള പ്രീസ്കൂളുകള്‍, അങ്കണവാടികള്‍, ക്രഷുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ശാസ്ത്രീയ പരിശീലനം ലഭിച്ച ശിശുപരിപാലകരുടെ സേവനം നിലവിലില്ല. പ്രസ്തുത സാഹചര്യത്തില്‍ ശിശുപരിപാലക തസ്തികയില്‍ സേവനം നല്‍കുന്നതിനുള്ള അടിസ്ഥാന യോഗ്യതയായി നിശ്ചയിക്കാന്‍ കഴിയും വിധമാണ് ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്‍റ് പ്രീസ്കൂള്‍ മാനേജ്മെന്‍റ് എന്ന കോഴ്സ് സ്കോള്‍-കേരളയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്. 18 നും 45 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്കും നിലവില്‍ ആയമാരായി ജോലി ചെയ്യുന്നവര്‍ക്കും ഈ കോഴ്സില്‍ പ്രവേശനം ലഭ്യമാക്കും.
സ്കൂൾ കായിക മേള, ശാസ്ത്രോത്സവം, കലോത്സവം പ്രഖ്യാപിച്ചു.
അഡ്വ. ആന്‍റണി രാജു എം.എല്‍.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് സ്വാഗതവും സ്കോള്‍-കേരള വൈസ് ചെയര്‍മാന്‍ ഡോ. പി പ്രമോദ് പദ്ധതി വിശദീകരണവും നടത്തി. കൗണ്‍സിലര്‍ പാളയം രാജന്‍, സമഗ്രശിക്ഷ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. സുപ്രിയ എ.ആര്‍, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍
ഡോ. ജയപ്രകാശ് ആര്‍.കെ, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍
എ.ജി ഒലീന, എസ്.ഐ.ഇ.ടി ഡയറക്ടര്‍ ശ്രീ. ബി അബുരാജ്, വിദ്യാകിരണം പദ്ധതി
അസി. കോഡിനേറ്ററ് ഡോ. സി രാമകൃഷ്ണന്‍, വനിതാശിശുവികസന വകുപ്പ് അഡീ. ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, സ്കോള്‍-കേരള ഡയറക്ടര്‍
അഞ്ജന എം.എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്കോള്‍-കേരള ഡയറക്ടർ ഹാന്‍റ ഡി.ആര്‍ നന്ദി രേഖപ്പെടുത്തി.