സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തിലേക്ക് അപേക്ഷിക്കാം
- Posted on March 25, 2025
- News
- By Goutham Krishna
- 67 Views

കേരള സംഗീത, നാടക അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.2024 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ആദ്യാവതരണം നടത്തിയ നാടകമായിരിക്കണം.ഒരു നാടകസംഘത്തിന്റെ ഒരു നാടകം മാത്രമേ, മത്സരത്തിന് പരിഗണിക്കു.പ്രതിലോമകരമായ ആശയങ്ങള്‍, പ്രചരിപ്പിക്കുന്ന നാടകങ്ങള്‍ മത്സരത്തിന് പരഗണിക്കില്ല.സ്വതന്ത്രമായ നാടകരചനയല്ലാതെ മറ്റേതെങ്കിലും കൃതിയുടെയോ,ആവിഷ്‌കാരങ്ങളുടെയോ അഡാപ്‌റ്റേഷനുകളിലൂടെ, തയ്യാറാക്കിയതാണെങ്കില്‍ മൂലകൃതിയുടെ രചയിതാവിന്റെ/ അവകാശിയുടെ സമ്മതപത്രം അപേക്ഷയോടൊപ്പം ഹാജരാക്കണം. സമ്മതപത്രം ലഭിച്ചില്ലെങ്കില്‍,പകര്‍പ്പാവകാശം സംബന്ധിച്ച് നിയമപരമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ, പരിപൂര്‍ണ്ണ ഉത്തരവാദിത്തം നാടകസംഘം ഏറ്റെടുക്കുന്നതാണെന്ന് കാണിച്ചുകൊണ്ടുള്ള നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലവും അപേക്ഷയോടൊപ്പം ചേര്‍ക്കണം. ഡി.ടി.പി.ചെയ്ത സ്‌ക്രിപ്റ്റിന്റെ അഞ്ച്‌കോപ്പി,2024 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ആദ്യാവതരണം നടത്തിയ രേഖ,നാടകത്തിന്റെ, പെന്‍ഡ്രെവ്, നാടകകൃത്തിന്റെ സമ്മതപത്രം, നാടകസംഘത്തിന്റെ അക്കാദമി, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രില്‍ 22 വൈകുന്നേരം അഞ്ചുമണിക്കകം അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പടുന്ന നാടകങ്ങള്‍ അക്കാദമി നിര്‍ദ്ദേശിക്കുന്ന സ്ഥലത്തും സമയത്തും അവതരണം, നടത്തണം.അക്കാദമിയുടെ അംഗീകാരമുള്ള പ്രൊഫഷണല്‍ നാടകസംഘങ്ങള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു.തപാല്‍/കൊറിയര്‍ ആയി മാത്രമേ അപേക്ഷ സ്വീകരിക്കു.ഇ-മെയില്‍,വാട്‌സ്ആപ്പ് എന്നിവ മുഖേന അപേക്ഷ സ്വീകരിക്കില്ല.സെക്രട്ടറി,കേരള സംഗീത നാടക അക്കാദമി, ചെമ്പൂക്കാവ്,തൃശ്ശൂര്‍- 20 എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഫോണ്‍ -0487, 2332134,2332548.
'
സഹീര്‍ അലിയും അഡ്വ.എ ഷാജഹാനും ചേര്‍ത്തല രാജനും അക്കാദമി ഭരണസമിതിയിലേക്ക്
കേരള സംഗീത നാടക അക്കാദമി നിര്‍വാഹക സമിതിയിലേക്ക് ജനറല്‍ കൗണ്‍സില്‍ പ്രതിനിധിയായി സഹീര്‍ അലിയെ അക്കാദമി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു.നാടകകൃത്തും സംവിധായകനും ചലച്ചിത്രസംവിധായകനുമായ സഹീര്‍ അലി എറണാകുളം സ്വദേശിയാണ്. അക്കാദമിയുടെ എറണാകുളം ജില്ലാ കേന്ദ്രകലാസമിതി സെക്രട്ടറി കൂടിയാണ് അദ്ദേഹം. നിര്‍വാഹക സമിതിയിലേക്ക് സര്‍ക്കാര്‍ നോമിനിയായി കെ.പി.എ.സി സെക്രട്ടറി അഡ്വ.എ.ഷാജഹാനെയും ഉള്‍പ്പെടുത്തി.പുന:സംഘടനയുടെ ഭാഗമായി ജനറല്‍ കൗണ്‍സിലേക്ക് നടനും നാടകപ്രവര്‍ത്തകനുമായ ചേര്‍ത്തല രാജനെയും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തിട്ടുണ്ട്.