വായനാ കുറിപ്പ് - 39 സ്റ്റെപ്സ്, ജോൺ ബുക്കൻ

തുടർന്നങ്ങോട്ട് ഹാനെ പോകുന്ന സ്ഥലങ്ങളുടെയെല്ലാം ഭൂമിശാസ്‌ത്രപരമായ വിവരണം വായനക്കാർക്ക് ആ സ്ഥലങ്ങളെല്ലാം കണ്മുന്നിൽ കണ്ടു കൊണ്ട് വായിക്കുന്ന പ്രതീതി നൽകുന്നുണ്ട്.

വളരെ കാലങ്ങൾക്ക് ശേഷം സ്കോട്ലൻഡിൽ തന്റെ അവധിക്കാലം ചെലവിടാനെത്തിയതായിരുന്നു റിച്ചാർഡ് ഹാനെ. പെട്ടെന്നൊരു ദിവസം ഒരാൾ പരിഭ്രാന്തനായി ഹാനെയുടെ ഫ്ലാറ്റിലേക്ക് ഓടിക്കയറി വരുന്നു. തന്റെതിനു മുകളിലുള്ള ഫ്ലാറ്റിൽ താമസിച്ചിരുന്നയാളാണ് സ്‌കഡർ എന്ന് സ്വയം പരിചയപ്പെടുത്തിയ ആ വ്യക്തിയെന്നു ഹാനെ മനസിലാക്കുന്നു. ശത്രുക്കളിൽ നിന്നും വധഭീഷണി ഉള്ളതിനാൽ സ്‌കഡർ ഹാനെയോടൊപ്പം അയാളുടെ ഫ്ലാറ്റിൽ താമസമാരംഭിക്കുന്നു.

ബ്രിട്ടൻ എന്ന രാജ്യത്ത് ഉടനെ ഉണ്ടായേക്കാവുന്ന അതിഭീകരമായ ഒരു വിപത്തിനെക്കുറിച്ച് സ്‌കഡർ ഹാനെയെ അറിയിക്കുന്നു. ദിവസങ്ങൾക്കകം അയാളെ ഹാനെയുടെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നു. കൊലപാതകക്കുറ്റം തന്റെ മേൽ വന്നു ചേരുമെന്ന് തോന്നിയ ഹാനെ സ്‌കഡറിന്റെ രഹസ്യങ്ങൾ നിറഞ്ഞ പോക്കറ്റ് ഡയറിയുമെടുത്തു നാടു വിടുന്നു.

തുടർന്നങ്ങോട്ട് ഹാനെ പോകുന്ന സ്ഥലങ്ങളുടെയെല്ലാം ഭൂമിശാസ്‌ത്രപരമായ വിവരണം വായനക്കാർക്ക് ആ സ്ഥലങ്ങളെല്ലാം കണ്മുന്നിൽ കണ്ടു കൊണ്ട് വായിക്കുന്ന പ്രതീതി നൽകുന്നുണ്ട്. അത്ര മനോഹരമായിട്ടാണ് ഓരോ ഭൂപ്രദേശത്തെയും കുറിച്ച് ബുക്കൻ തന്റെ നോവലിൽ വിസ്തരിച്ചിരിക്കുന്നത്.

സാധാരണക്കാരനായ ഒരു പൗരൻ ആയിരിക്കെ തന്നെ ഹാനെ പലവിധ വിഷമ പരിസ്ഥിതികളും തരണം ചെയ്തു സ്‌കഡറിന്റെ ഡയറിയിൽ പറഞ്ഞിരിക്കുന്ന രഹസ്യവിവരങ്ങൾ ഉപയോഗിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതാണ് കഥ. തുടക്കം മുതലുണ്ടായിരുന്ന വിവരണത്തിലെ മനോഹാരിത കഥ പറഞ്ഞു തീർക്കാൻ കാണിച്ച വ്യഗ്രത മൂലം അൽപ്പം കുറഞ്ഞു പോയിട്ടുണ്ട് അവസാനഭാഗത്ത് എന്ന് പറയാതെ വയ്യ.

(പരിഭാഷ മരിയ റോസ് )

©സ്വപ്ന

മഞ്ഞ്

Author
Citizen journalist

Swapna Sasidharan

No description...

You May Also Like