കൊച്ചി നഗരസഭയുടെ കോവിഡ് കണ്ട്രോൾ റൂമും മൊബൈൽ ആംബുലൻസ് യൂണിറ്റും പ്രവർത്തനം ആരംഭിച്ചു

നോര്‍ത്ത് ടൗണ്‍ ഹാളില്‍ കൊച്ചി നഗരസഭ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ റൂമിന്‍റെയും, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്‍റെയും ഉദ്ഘാടനം ആദരണീയനായ  ജസ്റ്റിസ്ദേവൻ_രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു .

✔️അടിയന്തിര പരിചരണം ആവശ്യമുളള കോവിഡ് രോഗികള്‍ക്കോ, ബന്ധുക്കള്‍ക്കോ ഇനി നഗരസഭയുടെ കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകളിലേക്ക് ബന്ധപ്പെടാം. കോവിഡ് രോഗികള്‍ക്ക് വീടുകളിലെത്തി ഓക്സിജനും, അടിയന്തിര പരിചരണവും ലഭ്യമാക്കുവാനാണ് ഉദ്ദേശിക്കുന്നത്.

✔️ഇതിലേക്കായി ഒരു നഴ്സിന്‍റെ സേവനം പൂര്‍ണ്ണ സമയവും ലഭ്യമാകുന്ന വിധത്തില്‍ മൂന്ന് ആംബുലന്‍സുകള്‍ നഗരസഭ ഒരുക്കിയിട്ടുണ്ട്. ഓക്സിജനും അവശ്യം വേണ്ട മരുന്നുകളും ആംബുലന്‍സില്‍ സജ്ജമായിരിക്കും.

 ✔️ഇതുകൂടാതെ കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും ഓണ്‍ കോളില്‍ ഒരു ഡോക്ടറുടെ സേവനവും ഉണ്ടായിരിക്കുന്നതാണ്. കണ്‍ട്രോള്‍ റൂമിലേക്ക് വരുന്ന ഫോണ്‍കോളുകള്‍ ഡോക്ടര്‍ക്ക് കൈമാറി രോഗ തീവ്രതക്കനുസരിച്ച് മുന്‍ഗണന നിശ്ചയിച്ചായിരിക്കും രോഗികള്‍ക്ക് പരിചരണം ലഭ്യമാക്കുന്നത്.

✔️ഡോക്ടര്‍മാരുടെ സംഘടനയായ സത്ക്രിയ ഫൗണ്ടേഷന്‍റെ ഭാരവാഹികളായ ഡോ. ഷംനാദ്, ഡോ. മിഥുന്‍ എന്നിവര്‍ ഇന്ന് മേയറുടെ ഓഫീസിലെത്തി കൂടികാഴ്ച നടത്തിയിരുന്നു. കോവിഡ് രോഗികളുടെ ചികിത്സയുമായി ബന്ധപ്പട്ട് അവര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറാണെന്നറിയിച്ചു.

കോവിഡ് രോഗികള്‍ക്കും, ക്വാറന്‍റൈനിലുളളവര്‍ക്കുമായി നഗരസഭ നടത്തുന്ന ഭക്ഷണ വിതരണം #മുൻ_ഡെപ്യൂട്ടി_മേയർ_ശ്രീ_സാബു_ജോർജ്ജ് ഇന്ന് ഉദ്ഘാടനം ചെയ്തു. രണ്ട് നേരങ്ങളിലായി ഇന്ന് 4140 ഭക്ഷണ പൊതികള്‍ വിതരണം  ചെയ്തത്.

പൊതുജനങ്ങളുടെ കനിവും, സഹായവും നഗരസഭയ്ക്ക് ആവോളം ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നഗസഭയുടെ മുന്നോട്ടുളള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തും ലഭിക്കുന്നുണ്ട്.

Author
Sub-Editor

Sabira Muhammed

No description...

You May Also Like