ചരിത്ര തുടർഭരണ പ്രതിജ്‌ഞ ഇന്ന്‌ 3.30 ന്

ചടങ്ങിൽ വെർച്വൽ ആയി പ്രതിപക്ഷം പങ്കെടുക്കും.

തുടര്‍ഭരണ ചരിത്രംകുറിച്ച്‌  ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന് മുന്നില്‍ ഇന്ന്‌ രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്‌ഞചെയ്‌ത്‌ അധികാരമേല്‍ക്കും. 17 പുതുമുഖങ്ങളടക്കം 21 പേരടങ്ങിയ മന്ത്രിസഭാ വൈകുന്നേരം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്യുക. ചടങ്ങിൽ വെർച്വൽ ആയി പ്രതിപക്ഷം പങ്കെടുക്കും. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ആദ്യ മന്ത്രിസഭാ യോഗം സെക്രട്ടറിയേറ്റിൽ നടക്കും. സെൻട്രൽ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയിലേക്ക് നിയുക്ത മന്ത്രിമാർ, എംഎൽഎമാർ, ജഡ്ജിമാർ ഉൾപ്പെടെ 500 പേർക്കാണ് ക്ഷണമുള്ളത്. ഇന്ന്‌ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞയ്‌ക്കുശേഷം വകുപ്പുവിഭജനം സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി ഒപ്പിട്ട്‌ ഗവര്‍ണര്‍ക്ക്‌ അയയ്‌ക്കും. ഗവര്‍ണര്‍ അംഗീകരിക്കുന്നതോടെ വിജ്‌ഞാപനമിറങ്ങും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അടക്കമുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങൾ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്ത് എത്തും.

വിപ്ലവത്തിന് ഒരുങ്ങി പുതുമുഖങ്ങൾ

Author
Sub-Editor

Sabira Muhammed

No description...

You May Also Like