കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ അടക്കം 31 പേർക്ക് ജീവനക്കാർക്ക് കൊവിഡ്

കോളജുകളിൽ അവസാന സെമസ്റ്ററുകൾക്ക് മാത്രം ഓഫ്‌ലൈൻ  ക്ലാസുകൾ

കോട്ടയത്തെ മലയോര മേഖലകളിൽ കൊവിഡ് വ്യാപനം രൂക്ഷം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 6 ഡോക്ടർമാർ അടക്കം 25 ആരോഗ്യപ്രവർത്തകർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചു.

ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും പ്രത്യേകം വിഭാഗമില്ല. ഒമിക്രോൺ ഐസൊലേഷൻ വാർഡ് മാത്രമാണ് നിലവിൽ ഇവിടെയുള്ളത്. കൊവിഡ് രോഗലക്ഷണമുള്ളവർ അത്യാഹിത വിഭാഗത്തിലാണ് ചികിത്സ തേടിയെത്തുന്നത്.

ആശുപത്രിയിൽ ഇന്നലെ മാത്രം 190 പേരെ പരിശോധിച്ചപ്പോൾ 130 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സേവനം ആവശ്യമുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്.

സംസ്ഥാനത്ത് കാറ്റഗറി അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. ഇവിടെ തീയറ്ററുകൾ, ജിംനേഷ്യം, നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം. കോളജുകളിൽ അവസാന സെമസ്റ്റർ ക്ലാസുകൾ മാത്രമേ ഓഫ്‌ലൈനിൽ നടക്കൂ.

ഒമിക്രോണിന്‍റെ ആദ്യ രൂപത്തെക്കാൾ വ്യാപന ശേഷി ഉള്ളത്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like