കോട്ടയം ജില്ലയിൽ ഉരുൾപൊട്ടൽ; ഏഴ് പേരെ കാണാതായി, 3 വീടുകൾ ഒലിച്ചുപോയി

ജില്ലയിൽ ഇതിനോടകം നൂറോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ശക്തമായ മഴയെത്തുടർന്ന് കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പ്ലാപ്പള്ളി ഭാഗത്ത് ഉരുൾപൊട്ടൽ. 3 വീടുകൾ ഒലിച്ചുപോയി, ഏഴ് പേരെ കാണാതായി. രക്ഷാപ്രവർത്തനത്തിന് പോലീസിനെയും ഫയർ ഫോഴ്സിനെയും നിയോഗിച്ചു. 

ഉരുൾപൊട്ടൽ മൂലം മീനച്ചിലാറ്റിലേക്കും മണിമലയാറ്റിലേക്കും വെള്ളം ഇരച്ചെത്തിയാണ് ജില്ലയിൽ വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തിൽ  വാഹനങ്ങളും കോഴി ഫാമുകളും അടക്കമുള്ളവ ഒഴികിപ്പോവുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു. 

ജില്ലയിൽ ഇതിനോടകം നൂറോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം ജില്ലയിലെ മഴക്കെടുതിയിൽ പെട്ടു പോയവരെ രക്ഷിക്കാൻ എയർ ലിഫ്റ്റിങ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. 

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മറുനാടൻ കർഷകർ

Author
Sub-Editor

Sabira Muhammed

No description...

You May Also Like