ഈ ആഹാരം എനിക്ക് യോജിച്ചതാണോ? ഭാഗം-3

ആ സപ്പോർട്ട്  ഭൂമിയാണ്. ഭൂമി എന്ന്‌ പറയുന്നത് പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും ഒഴിച്ച് കൂടാനാവാത്ത   നിലനില്പിനാധാരമായ വളരെ പ്രധാനപ്പെട്ട ഒന്നാണ്. 

ഭക്ഷണം ആരോഗ്യം തരുന്ന ഒന്നാവണമെങ്കിൽ  അവക്ക് കുറച്ച് ഗുണങ്ങൾ വേണം. 

       1. ജീവൻ 

       2. എല്ലാ രുചികളും അടങ്ങിയവ 

       3. ക്ഷാരത്വം 

       4. ദഹിക്കാൻ എളുപ്പമുള്ളത് 

       5. പൂർണ്ണത 

       6. സുഖം തരുന്നത് 

       7.തമ്മിൽ ചേരുന്നത് 

       8. പുതുമ ഉള്ളത് 

      

1.ജീവൻ ഉള്ളത്  

ചീഞ്ഞു തുടങ്ങിയ ഒരു തക്കാളി പറമ്പിലേക്ക് വലിച്ചെറിഞ്ഞാൽ കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ അവ മുളയ്ക്കും. നമുക്കറിയാം. ചെറുപയറോ വൻപയറോ ഒരു വർഷം ഇരുന്ന് പഴകി കുറച്ച് ജീവികളൊക്കെ  വന്നു തുടങ്ങി, അതും പുറത്തേക്ക് വലിച്ചെറിഞ്ഞു. അതും കുറച്ച് കഴിയുമ്പോൾ കുഞ്ഞുചെടികളായി രൂപാന്തരപ്പെട്ടിട്ടുണ്ടാവും. 

തക്കാളി ചീഞ്ഞതാണ്, ചെറുപയർ ജീവികൾ ആക്രമിച്ചതും, പഴകിയതും  എന്നിട്ടും അവ രണ്ടിലും പറ്റിയ ഇടം കിട്ടിയപ്പോൾ പുതുജീവനുകളായി വരുകയും ചെയ്തു. ആ സപ്പോർട്ട്  ഭൂമിയാണ്. ഭൂമി എന്ന്‌ പറയുന്നത് പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും ഒഴിച്ച് കൂടാനാവാത്ത   നിലനില്പിനാധാരമായ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഒപ്പം വായു, വെള്ളം, അഗ്നി, ആകാശം ഇവയും തുല്യ പ്രാധാന്യമുള്ള പഞ്ചഭൂതങ്ങൾ  എന്ന്‌ നാമകരണം ചെയ്യപ്പെട്ട 5 ഘടകങ്ങളായ പ്രാപഞ്ചിക തത്വങ്ങളാണ്.പ്രകൃതിയിലെ എല്ലാം ഇങ്ങനെ 5 ഘടകങ്ങൾ തത്വം കൊണ്ട് പൂർണ്ണത പ്രാപിച്ചവയാണ്. 

നാം കഴിക്കുന്ന ആഹാരം എല്ലാം പഞ്ചഭൂതാത്മക ദ്രവ്യങ്ങളാണ്.ശരീരവും പഞ്ചഭൂത തത്വങ്ങളാൽ അധിഷ്ഠിതമാണ്.ആഹാരദ്രവ്യങ്ങളിലെ ഓരോ തത്വങ്ങൾ അല്ലെങ്കിൽ ഓരോ ഗുണങ്ങൾ സമാനമായ ശരീര തത്വ ഗുണങ്ങളായി മാറുന്നു. ഇത് പിന്നീട് വിശദീകരിക്കാം. 

ജീവനുള്ളത് എന്നതിലേക്ക് --- ജീവനുള്ള എന്തിൽനിന്നും പുതിയവ ഉണ്ടാകുന്നു. നമ്മുടെ ഉള്ളിൽ പുതിയ ജീവൻ ഉൽപ്പാദിപ്പിക്കണമെങ്കിൽ, നമ്മുടെ ഉള്ളിൽ ജീവൻ നിലനിൽക്കുന്നുണ്ടാവണം. ഇത് രണ്ടിനും നമ്മെ നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണം നാം കഴിക്കുന്നത് ജീവനുള്ളതായിരിക്കണം. എല്ലാ പച്ചക്കറികളും പഴങ്ങളും ജീവനുള്ളവയാണ്. പ്രാണോർജ്ജം ധാരാളം അടങ്ങിയവ. ഇവ പാചകം ചെയ്താൽ പോലും അവ നഷ്ടപ്പെടുന്നില്ല. 

ഒരു കഥ പറയാം.... 

എന്റെ വീട്ടിൽ  മുൻപൊരിക്കെ കുറച്ച് ഉലുവ 2/3 പ്രാവശ്യം തിളപ്പിച്ച്‌ വെള്ളം കുടിച്ചിട്ട്  തെങ്ങിന് വളമായിക്കോട്ടെ എന്ന്‌ ചിന്തിച്ചു ആ ഉലുവ ഞാൻ തടത്തിൽ ഇട്ട് കുറച്ചു ദിവസം കഴിഞ്ഞ് നോക്കുമ്പോൾ എനിക്ക് അത്ഭുതമായി. എല്ലാ ഉലുവയും ഇത്രയും പ്രാവശ്യം ചൂടാക്കിയതായിട്ടും മുളച്ചിരിക്കുന്നു. ഇത് ഞാൻ പല ക്ലാസ്സുകളിലും പറയാറുണ്ട്. ആ പ്രാണോർജ്ജം നമുക്ക് വേണ്ടി കരുതിവെച്ചതാണ് പ്രകൃതി. 

എന്നാൽ മത്സ്യ മാംസാദികളിൽ അവയെ കൊല്ലുമ്പോൾ തന്നെ പ്രാണ (ജീവൻ ) പോകുന്നു. ഒരു ജീവി മരിക്കുമ്പോൾ അല്ല കൊല്ലുമ്പോൾ അവയുടെ ശരീരത്തിലുണ്ടാകുന്ന ഒരു രാസവസ്തു 72 മണിക്കൂർ വെള്ളത്തിൽ ഇട്ട് തിളപ്പിച്ചാലും അത് വെള്ളത്തിൽ ലയിക്കുന്നില്ല. എന്നാൽ ശരീരത്തിൽ ദഹിക്കുന്നുമില്ല, ഉള്ളിൽ ചെന്നു ശരീരത്തിലെ വെള്ളാംശത്തിൽ ലയിക്കുന്നുമില്ല. എന്നാൽ ആയുർവേദം ഒരിക്കലും മാംസാഹാരത്തിനു എതിര് പറഞ്ഞിട്ടില്ല. കൂടെ ഗുണദോഷാദികൾ പറഞ്ഞിരിക്കുന്നുവെന്നു മാത്രം. 

അപ്പോൾ ജീവനുള്ളവ / ജീവന്റെ അംശം അടങ്ങിയവ ആണ് നമുക്ക് എന്നും ആഹാരത്തിൽ വേണ്ട ഏററവും ആദ്യത്തെയും  പ്രധാനപ്പെട്ടതുമായ കാര്യം. 


ഭക്ഷണം എന്ന ഔഷധം-ഭാഗം 2

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like