അഘോരികളുടെ ഇടയിൽ, റിഹാൻ റാഷിദ്
- Posted on August 04, 2021
- Ezhuthakam
- By Swapna Sasidharan
- 312 Views
ദിക്ഷന് സാക്ഷാൽ ശ്രീ പരമേശ്വരൻ തന്നെയാണ് എന്നു കരുതിക്കൊണ്ട് 'അഘോരികളുടെ ഇടയിൽ ' നിന്നും..

ജാതകത്തിൽ പറഞ്ഞിരിക്കുന്നതിൻ പ്രകാരം, അമ്മയുടെ ആശങ്ക, അച്ഛനുണ്ടായേക്കാവുന്ന ജീവാപായം ഒക്കെ കണക്കിലെടുത്തു നാടും വീടും സ്വന്തം പ്രിയപെട്ടവളേയും ഉപേക്ഷിച്ചു ഒരവസാന യാത്രയ്ക്ക് പോകുന്നൊരു യുവാവ്. ആ യാത്രയിൽ അങ്ങോളമിങ്ങോളം അയാൾ കാണുകയും പരിചയപ്പെടുകയും ചെയ്യുന്ന ഒട്ടനവധി ആളുകളും ജീവിത സാഹചര്യങ്ങളും. ജാതകവശാൽ മുജ്ജന്മത്തു അഘോരിയായിരുന്നവൻ ആ ജന്മത്തിൽ പാലിക്കാൻ കഴിയാതിരുന്ന ചിട്ടകൾ പാലിക്കാൻ വീണ്ടുമൊരു അഘോര ജന്മം സ്വീകരിക്കയോ??
ഒട്ടേറെ ദൂരം സഞ്ചരിച്ചു, ഒട്ടനവധി ക്ലേശങ്ങൾ സഹിച്ചു അയാൾ ആ അവസാന തീരുമാനത്തിലെത്തുന്നു.
തന്റെ ബൈക്ക് യാത്രയുടെ തുടക്കം മുതൽ അയാൾ കാണുകയും സംവദിക്കുകയും ചെയ്ത ഒരുപാട് പേർ -രാജ് ഭാട്ടിയ, ബൻസാലി, അലോണി, അശുതോഷ്, രുദ്ര, ദിക്ഷന്, ദ്രുപത് ഇവരെല്ലാം തന്നെ ഒരുപാടു അനുഭവസമ്പത്തും നേടിക്കൊടുക്കുന്നു ആ യാത്രികന്. ദിക്ഷന് സാക്ഷാൽ ശ്രീ പരമേശ്വരൻ തന്നെയാണ് എന്നു കരുതിക്കൊണ്ട് 'അഘോരികളുടെ ഇടയിൽ ' നിന്നും..
©സ്വപ്ന