ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രയേലിനെ പിന്തുണയ്ക്കില്ലെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍
- Posted on October 03, 2024
- News
- By Varsha Giri
- 165 Views

പ്രത്യാക്രമണം നടത്താന്‍ ഇസ്രയേലിന് എല്ലാവിധ പിന്തുണയും നല്‍കുമെങ്കിലും ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രയേലിനെ പിന്തുണയ്ക്കില്ലെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കണമെന്നുപറഞ്ഞ് ഇസ്രയേല്‍ മുന്‍പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റടക്കം രംഗത്തെത്തിയ പശ്ചാത്തലത്തിലാണിത്. അതേസമയം ഇസ്രയേലുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍, ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും പറഞ്ഞു.