തിരുനല്ലൂർ കരുണാകരൻ* *കവിതയെ ജനങ്ങളിലേയ്ക്കു തുറന്നുവിട്ട കവി: കെ.വി.രാമകൃഷ്ണൻ.
- Posted on November 15, 2025
- News
- By Goutham prakash
- 107 Views
സി.ഡി. സുനീഷ്.
കവിതയെ ജനങ്ങളിലേക്കു തുറന്നുവിട്ട കവിയായിരുന്നു തിരുനല്ലൂർ കരുണാകരനെന്ന് പ്രൊഫ. കെ.വി. രാമകൃഷ്ണൻ. കവിയും വിവര്‍ത്തകനുമായിരുന്ന തിരുനല്ലൂര്‍ കരുണാകരന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്കാലത്തും അദ്ദേഹം പുരോഗമനചിന്തയുടെ പന്തം ഉയർത്തിപ്പിടിച്ചിരുന്നുവെന്നും കെ.വി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവിൽ അധ്യക്ഷത വഹിച്ചു.
‘പോര്‍ക്കളമാകുന്ന പൂക്കളം’ ഡോ. എസ്.എസ്. ശ്രീകുമാര്‍, ‘തിരുനല്ലൂരും നവീനകേരളവും’ ഗിരീഷ് പുലിയൂര്‍, ‘തിരുനല്ലൂര്‍ കരുണാകരന്‍- കവിയും വിവര്‍ത്തകനും’ ഷീജ വക്കം എന്നിവര്‍ അവതരിപ്പിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ സ്വാഗതവും കെ.എസ്. സുനിൽകുമാർ നന്ദിയും പറഞ്ഞു.
