വാട്സാപ്പിലൂടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ അറിയേണ്ടതെല്ലാം

കോവിനിൽ രജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടിൽ മാത്രമാണ് സേവനം ലഭ്യമാവുക

കേന്ദ്ര ഐ ടി വകുപ്പിന് കീഴിലുള്ള 'MyGov Corona Helpdesk' സംവിധാനത്തിലൂടെ വാട്സാപ്പിൽ നിന്നും കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. കോവിനിൽ രജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടിൽ മാത്രമാണ് സേവനം ലഭ്യമാവുക. 

ഡൗൺലോഡ് ചെയ്യേണ്ട രീതി:

  • 90 1315 1515 നമ്പർ സേവ് ചെയ്തതിന് ശേഷം വാട്സാപ്പിൽ തുറക്കുക 
  • Download Certificate എന്ന് മെസ്സേജ് അയക്കുക
  • ഫോണിൽ വരുന്ന ഓ ടി പി വാട്സാപ്പിൽ മറുപടി മെസ്സേജ് ആയി നൽകുക
  • ഈ നമ്പറിൽ കോവിനിൽ രജിസ്റ്റർ ചെയ്തവരുടെ പേര് വിവരങ്ങൾ ലഭ്യമാകും
  • ആരുടെ സർട്ടിഫിക്കറ്റാണോ ആവശ്യമുള്ളത് അതിന് നേരെ നമ്പർ ടൈപ്പ് ചെയ്യുക 
  • ഉടൻ പി ഡി എഫ് രൂപത്തിൽ സർട്ടിഫിക്കറ്റ് ലഭ്യമാകും 
  • menue എന്ന് ടൈപ്പ് ചെയ്‌തയച്ചാൽ കൂടുതൽ സേവനം ലഭിക്കുന്നതാണ്

ദന്ത ഡോക്ടറെ വെടിവെച്ചു കൊന്ന സംഭവത്തിൽ, പ്രതിക്ക് തോക്ക് കൈമാറിയ ബീഹാർ സ്വദേശി പിടിയിൽ

Author
Sub-Editor

Sabira Muhammed

No description...

You May Also Like