ഈ സ്‍കൂട്ടര്‍ കമ്പനിയില്‍ വൻ നിക്ഷേപത്തിനൊരുങ്ങി ഹീറോ

2016 മുതൽ ഈ ഇവി സ്റ്റാർട്ടപ്പിനെ പിന്തുണയ്ക്കുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളാ ഹീറോ മോട്ടോകോർപ്പ്. രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകൾ നിർമ്മിക്കുന്ന ഇവി സ്റ്റാർട്ടപ്പ് ഏഥർ എനർജിയിൽ ഹീറോയുടെ ഓഹരികൾ ഉയർത്താൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി.

ഹൊസൂർ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ 420 കോടി രൂപയുടെ നിക്ഷേപം കൂടിനടത്താൻ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നാണ്‌ പ്രമുഖ മാധ്യമങ്ങൾ  റിപ്പോർട്ട്  ചെയ്യുന്നത്.

ഏഥർ എനർജിയിൽ രണ്ട് ഘട്ടങ്ങളിലായി നിക്ഷേപം നടത്തുമെന്ന് ഹീറോ മോട്ടോകോർപ്പ് കഴിഞ്ഞ ദിവസം  പ്രഖ്യാപിച്ചു. പ്രഖ്യാപന സമയത്ത്, ഏഥർ എനർജിയിൽ ഹീറോ മോട്ടോകോർപ്പിന്റെ വിഹിതം 34.8 ശതമാനമായിരുന്നു. പുതിയ നിക്ഷേപങ്ങൾക്ക് ശേഷം ഇത് ഉയരും. എന്നാൽ ഏഥർ മൂലധന സമാഹരണ റൗണ്ട് പൂർത്തിയാക്കിയ ശേഷമേ കൃത്യമായ വിഹിതം അറിയാൻ കഴിയൂ.

നിലവിൽ, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളിൽ ഒന്നാണ് ഏഥർ എനർജി.  ഇത് രാജ്യത്ത് 450X, 450 പ്ലസ് എന്നീ ഇലക്ട്രിക് സ്‍കൂട്ടറുകൾ വിൽക്കുന്നു. സമീപ ഭാവിയിൽ ഒല ഇലക്ട്രിക്കിന്‍റെ S1, S1 പ്രോ എന്നിവയെ നേരിടാൻ പുതിയ ഉൽപ്പന്നങ്ങളെ വിപണിയിൽ എത്തിക്കാനും  കമ്പനി പദ്ധതിയിടുന്നു.

ഹീറോ മോട്ടോകോർപ്പ് ഈ വർഷം മാർച്ചിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ജയ്പൂരിലെ സെന്റർ ഓഫ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി  മ്യൂണിക്കിന് സമീപമുള്ള ടെക് സെന്റർ ജർമ്മനി എന്നിവിടങ്ങളിൽ വാഹനം വികസിപ്പിച്ചെടുക്കുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള കമ്പനിയുടെ നിർമ്മാണ കേന്ദ്രത്തിലാണ് വാഹനം നിർമ്മിക്കുന്നത്.

ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള രംഗ പ്രവേശനം ഇനിയും വൈകും

Author
Sub-Editor

NAYANA VINEETH

No description...

You May Also Like