സംസ്ഥാനത്ത് ഇന്ന് 29,704 പേർക്ക് കോവിഡ്

ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 852 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ഇന്ന് കേരളത്തിൽ 29,704 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂർ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂർ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസർഗോഡ് 560 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്.  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 89 മരണങ്ങൾ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 6428 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 218 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,451 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1951 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

84 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂർ 16, തിരുവനന്തപുരം 11, എറണാകുളം, തൃശൂർ 10 വീതം, പാലക്കാട് 9, കൊല്ലം, കാസർഗോഡ് 8 വീതം, വയനാട് 6, പത്തനംതിട്ട 4, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 34,296 പേർ രോഗമുക്തി നേടി. ഇതോടെ 17,00,528 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. ഇപ്പോൾ 4,40,652 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,43,876 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 10,06,759 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 37,117 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3640 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്രസർക്കാർ

Author
Sub-Editor

Sabira Muhammed

No description...

You May Also Like