പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി 2.85 കോടി രൂപയിൽ നിന്ന് 3.07 കോടിയായി ഉയർന്നു

പ്രധാനമന്ത്രിയുടെ  വെബ്‌സൈറ്റിലെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ചാണ് വെളിപ്പെടുത്തൽ

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയില്‍ ഈ വർഷം 22 ലക്ഷം രൂപയുടെ  വർധന. കഴിഞ്ഞ വർഷം 2.85 കോടി രൂപയായിരുന്ന ആസ്തി ഈ വർഷം  3.07 കോടിയായി ഉയർന്നു. പ്രധാനമന്ത്രിയുടെ  വെബ്‌സൈറ്റിലെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ചാണ് വെളിപ്പെടുത്തൽ. ലൈഫ് ഇൻഷുറൻസ് പോളിസികൾ, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകള്‍, 2012ല്‍ വാങ്ങിയ എല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍ എന്നിവയാണ് പ്രധാനമന്ത്രിയുടെ ആസ്തിയിലുള്ളത്.

ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്ന് 1.5 ലക്ഷം രൂപയും നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 8.9 ലക്ഷവും ബോണ്ടില്‍ നിന്ന് 20000 രൂപയുമാണ് പ്രധാനമന്ത്രിയുടെ ആസ്തി. മാര്‍ച്ച് 31 ന് കണക്കാക്കിയാല്‍ 36000 രൂപ പണമായി കയ്യിലുണ്ട്. 2.5 ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ അവസാനത്തെ പ്രഖ്യാപന പ്രകാരം ബാങ്കിലെ നിക്ഷേപം. ഗാന്ധി നഗര്‍ ബാങ്കിലെ എസ്ബിഐ എഫ്ഡിയാണ് ആസ്തിയിലുണ്ടായ വര്‍ധനവിന് കാരണമായത്. ഇത് കഴിഞ്ഞ വര്‍ഷം ഇത് 1.6 കോടി രൂപയായിരുന്നെങ്കിൽ, ഈ വർഷം 1.86 കോടിയാണ്.

പ്രധാനമന്ത്രിക്ക് 1.48 ലക്ഷം വിലവരുന്ന നാല് സ്വര്‍ണമോതിരങ്ങളും 1.97 കോടി വിലവരുന്ന ജംഗമ സ്വത്തുക്കളുമുണ്ട്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപമില്ല എന്നും ഒരു ബാങ്കുകളില്‍ നിന്നും വായ്പകള്‍ എടുത്തിട്ടില്ലെന്നും ബാധ്യതകള്‍ ഇല്ലെന്നും പ്രധാനമന്ത്രി വിശദമാക്കി. ഗാന്ധിനഗറില്‍ 25 ശതമാനം പങ്കോടെ മൂന്ന് സഹപങ്കാളികള്‍ക്കൊപ്പം 3531.45 സ്ക്വയര്‍ ഫീറ്റ് ഭൂമിയും പ്രധാനമന്ത്രിക്കുണ്ട്. 2002 ഒക്ടോബര്‍ 25നാണ് പ്രധാനമന്ത്രി ഈ സ്ഥലം വാങ്ങിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായി രണ്ട് മാസം പിന്നടുമ്പോഴായിരുന്നു ഇത്. 1.3 2,47,208 രൂപയാണ് ഇതിനായി ചെലവിട്ടത്. അതിന് ശേഷം പ്രധാനമന്ത്രി ഭൂമി വാങ്ങിയിട്ടില്ല.

വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപ് ബസുകള്‍ 'ഫിറ്റ്' ആകണമെന്ന് സര്‍ക്കാര്‍; പ്രതിസന്ധിയിൽ സ്കൂളുകൾ

Author
Sub-Editor

Sabira Muhammed

No description...

You May Also Like