ആർ എസ് പി ദേശീയ പ്രക്ഷോഭം മാർച്ച് 28 ന്.

തിരുവനന്തപുരം : വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും വർഗ്ഗീയതയ്ക്കുമെതിരെ മാർച്ച് 18 ന് ആർ എസ് പി ദേശീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയാണ്. അന്നേ ദിവസം സംസ്ഥാനത്ത് 14 ജില്ലകളിലും മാർച്ചും ധർണ്ണയും സംഘടിപ്പിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ അറിയിച്ചു. രാജ്ഭവൻ മാർച്ച് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ.പ്രേമചന്ദ്രൻ എം പി, കൊല്ലം ഹെഡ് പോസ്റ്റോഫീസ് മാർച്ച് സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ , ആലപ്പുഴയിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബാബു ദിവാകരൻ, പത്തനംതിട്ടയിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എ.എ.അസീസ് എന്നിവർ ഉദ്ഘാടനം ചെയ്യും. കോട്ടയത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. ബി .രാജശേഖരൻ , ഇടുക്കിയിൽ  സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി.ജി. പ്രസന്നകുമാർ , എറണാകുളത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ.ടി.സി. വിജയൻ , തൃശൂരിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ ജെ. മധു , കണ്ണൂര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇല്ലിക്കൽ അഗസ്തി, കാസറഗോഡ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇടവനശ്ശേരി സുരേന്ദ്രൻ, പാലക്കാട് സംസ്ഥാന സമിതി അംഗം സി.ഉണ്ണികൃഷ്ണൻ , മലപ്പുറത്ത് അഡ്വ. എം.എസ്. ഗോപകുമാർ ,  വയനാട് ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, കോഴിക്കോട് ആർ വൈ എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ എന്നിവരും പ്രസ്തുത സമര പരിപാടി ഉദ്ഘാടനം ചെയ്യും.

സ്വന്തം ലേഖകൻ.

Author
Citizen Journalist

Goutham prakash

No description...

You May Also Like