സുരേഷ് ഗോപിയുടെ 'കാവൽ ' നവംബർ 25ന് റിലീസ്

ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രമായി സുരേഷ് ഗോപിയും, തമ്പാന്റെ ഉറ്റ സുഹൃത്തായ ആന്റണിയായി രഞ്ജി പണിക്കരും എത്തുന്നു

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കാവൽ'  നവംബർ 25-ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രമായി സുരേഷ് ഗോപിയും, തമ്പാന്റെ ഉറ്റ സുഹൃത്തായ ആന്റണിയായി രഞ്ജി പണിക്കരും എത്തുന്നു.

ചിത്രത്തിൽ ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, രാജേഷ് ശര്‍മ്മ, കണ്ണൻ രാജൻ പി. ദേവ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. ബി.കെ. ഹരി നാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. ഛായാഗ്രഹണം നിഖിൽ  എസ്. പ്രവീൺ നിർവ്വഹിക്കുന്നു.  എഡിറ്റർ മൻസൂർ മുത്തൂട്ടി. പ്രൊഡക്‌ഷൻ കൺട്രോളർ-സഞ്ജയ് പടിയൂർ, കല ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം നിസ്സാർ റഹ്മത്ത്, സ്റ്റില്‍സ്-മോഹന്‍ സുരഭി.

സംവിധാന സഹായി ആയി കൈലാസ് പുത്രൻ

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like