വ്യവസായ മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പ് സെപ്തം: 25, 2024

കൺട്രോൾ ആൻ്റ് ഇൻസ്ട്രുമെൻ്റേഷൻ മേഖലയിൽ കെൽട്രോൺ നോർവേയുമായി കൈകോർക്കുന്നു.


കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ മേഖലയിൽ ഇലക്ട്രിക്, ഹൈഡ്രോളിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകളുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി സംയുക്തമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് കെൽട്രോണും, നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി എൽടോർക്ക് - മായി ധാരണാപത്രം ഒപ്പിട്ടു. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിലാണ് കെൽട്രോൺ മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ നായരും എൽടോർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹെർമൻ ക്ലങ്‌സോയറും തമ്മിൽ സഹകരണപത്രം കൈമാറിയത്. 


കഴിഞ്ഞ 40 വർഷത്തോളമായി ഒ.എൻ.ജി.സി, ഭെൽ, എൽ&ടി തുടങ്ങി ഇന്ത്യയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി കൺട്രോൾ & ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ അരൂരിലുള്ള കെൽട്രോൺ യൂണിറ്റായ കെൽട്രോൺ കൺട്രോൾസിൽ നിർമ്മിച്ച് നൽകിവരുന്നുണ്ട്. കൺട്രോൾ സിസ്റ്റത്തിന്റെ രൂപകല്പന, എഞ്ചിനീയറിംഗ്, സിസ്റ്റം ഇന്റഗ്രേഷൻ, പ്രോഗ്രാമിംഗ്,  കമ്മിഷനിങ് തുടങ്ങിയവയും കെൽട്രോൺ നിർവഹിക്കുന്നുണ്ട്. എൽടോർക്കുമായുള്ള സഹകരണ കരാറിന്റെ ഭാഗമായി ഇലക്ട്രിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകൾ നിർമ്മിക്കുന്നതിന് കെൽട്രോണിന് സാധിക്കും. 


1980 കളിൽ തന്നെ രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലേക്കും വ്യവസായശാലകളിലേക്കും കൺട്രോൾ & ഇൻസ്ട്രമെന്റേഷൻ സംവിധാനങ്ങളും, ന്യൂമാറ്റിക് ആക്ചുവേറ്ററുകളും, കെൽട്രോൺ കൺട്രോൾസിൽ നിന്നും നിർമ്മിച്ചു നൽകിയിരുന്നു. വിവിധ നിലയങ്ങളിൽ കെൽട്രോൺ സ്ഥാപിച്ചു നൽകിയിട്ടുള്ള സംവിധാനങ്ങൾ നിലവിലും പ്രവർത്തിക്കുന്നു എന്നുള്ളത് കെൽട്രോണിന്റെ ഗുണമേന്മ വ്യക്തമാക്കുന്നതാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.


വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, കെൽട്രോൺ ചെയർമാൻ എൻ. നാരായണമൂർത്തി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.




Author

Varsha Giri

No description...

You May Also Like