വാര്‍ഡ് വിഭജനം : മാര്‍ഗ നിര്‍ദേശങ്ങള്‍ ഈ മാസം 24 ന്; ഭൂരിഭാഗം വാര്‍ഡുകളും വീട്ടു നമ്പറും മാറും.

തിരുവനന്തപുരം: 


അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ വാര്‍ഡ് വിഭജനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഈ മാസം 24 ന് പുറത്തിറങ്ങും. 941 ഗ്രാമപഞ്ചായത്തുകളിലായി 1375 വാര്‍ഡുകളാകും കൂടുന്നത്. വാര്‍ഡ് വിഭജനം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഭൂരിഭാഗം വാര്‍ഡുകളും വീട്ടു നമ്പറും മാറും.


ആ​കെ 15,962 വാ​ർ​ഡു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് 17,337 ആ​യി ഉ​യ​രും. 152 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 2080 വാ​ർ​ഡു​ക​ൾ 2267 ആ​കും. ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 15 ഡി​വി​ഷ​നു​ക​ളും കൂ​ടും. വാ​ര്‍ഡു​ക​ളു​ടെ അ​തി​ര്‍ത്തി പു​ന​ര്‍നി​ര്‍ണ​യി​ച്ചു​ള്ള ക​ര​ട് ഒ​ക്​​ടോ​ബ​റി​ൽ ന​ല്‍ക​ണ​മെ​ന്നാ​ണ് സംസ്ഥാന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ൻ ആവശ്യപ്പെട്ടിട്ടുള്ളത്. തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കാണ് ചുമതല.


വാ​ര്‍ഡ്​ വി​ഭ​ജ​ന​ത്തി​ല്‍ പാ​ലി​ക്കേ​ണ്ട​ത് എ​ന്തൊ​ക്കെ, അ​തി​ര്‍ത്തി നി​ര്‍ണ​യി​ക്കേ​ണ്ട​ത്, വോ​ട്ട​ര്‍മാ​രു​ടെ എ​ണ്ണം എ​ത്ര​വ​രെ​യാ​കാം തു​ട​ങ്ങി​യ​വ​യെ​ല്ലാം മാ​ര്‍ഗ​നി​ര്‍ദേ​ശ​ത്തി​ലു​ണ്ടാ​കും. പു​ഴ, മ​ല, റോ​ഡ്, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും അ​തി​ർ​ത്തി നി​ശ്ച​യി​ക്കു​ക. തുടർന്ന് ജി​ല്ലാ ക​ല​ക്ട​ർ ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും കേ​ൾ​ക്കും. എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കു​ക.




Author

Varsha Giri

No description...

You May Also Like