ഇനി 24 മണിക്കൂറില്ല ഒരു ദിവസം എന്ന് ശാസ്ത്രജ്ഞർ ...

ആഗോളതാപനം ഭൂമിയുടെ കറക്കത്തിന് വേഗം കൂട്ടിയേക്കാമെന്ന്  2015 ലെ പഠനം സൂചന നൽകിയിരുന്നു.

ഭൂമി കറങ്ങുന്നതിന്റെ വേഗം കൂടിയതോടെ ദിവസത്തിന്റെ ദൈർഗ്യം 24 മണിക്കൂറാണെന്ന് പറയാൻ കഴിയില്ലെന്ന്  ശാസ്ത്രജ്ഞർ .കഴിഞ്ഞ 50 വര്ഷത്തിനിടെയാണ് ഭൂമി കറങ്ങുന്നതിന്റെ വേഗത കൂടിയത്.2020 മുതൽ തന്നെ ഒരു ദിവസം പൂർത്തിയാകാൻ 24 മണിക്കൂർ വേണ്ടെന്ന് ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയിൽ റിപ്പോർട്ടിൽ പറയുന്നു.2020 ൽ തന്നെയായിരുന്നു ജൂലൈ 14  നു 1960 നു  ശേഷമുള്ള ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു ദിവസം പൂർത്തിയായത്.

ദിവസത്തിന്റെ ദൈർഗ്യം കുറഞ്ഞെന്ന് കേൾക്കുമ്പോൾ തെറ്റുധരിക്കരുത്.1.4602  മില്ലി സെക്കന്റ് ആണ്  ആ ദിവസം 24  മണിക്കൂറിൽ ഉണ്ടായ കുറവ്.ചില കണക്കുകളിൽ 24  മണിക്കൂറിൽ കൂടുതലെടുത്ത് ഭൂമി കറക്കം പൂർത്തിയാക്കിയ ദിവസവും ഉണ്ടായിട്ടുണ്ട്.2020  ഡിസംബറിൽ  ലോകത്തിന്റെ ഔദ്യോഗിക  സമയം കൃത്യമാക്കുന്നതിന് ലീപ് സെക്കന്റ് അധികമായി ചേർക്കേണ്ടതില്ലെന്ന് ഇന്റർനാഷണൽ  എർത്ത് റൊട്ടേഷൻ ആൻഡ് റെഫെറൻസ് സിസ്റ്റം സർവീസ്  തീരുമാനിച്ചിരുന്നു.ലീപ് വർഷം പോലെ സമയം കൃത്യമായി സൂക്ഷിക്കാനായി ഏർപ്പെടുത്തിയതാണ് ലീപ് സെക്കണ്ടും.

ആഗോളതാപനം ഭൂമിയുടെ കറക്കത്തിന് വേഗം കൂട്ടിയേക്കാമെന്ന്  2015 ലെ പഠനം സൂചന നൽകിയിരുന്നു.സയൻസ് അഡ്‌വാൻസസ്‌ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഹിമാനികൾ ഉരുകി ജലമായി കടലിലെത്തുന്നത് ഭൂമിയുടെ കറക്കം വേഗത്തിലാക്കുമെന്ന് പറയുന്നു.

ശാസ്ത്രജ്ഞരുടെ വിശദീകരണം അനുസരിച്ച് 24 മണിക്കൂറിൽ ശരാശരി അര സെക്കന്റ്  കുറവാണ് പുതുതായി സംഭവിച്ചു കൊണ്ടിരിക്കുന്നത്.പുതിയ കണ്ടുപിടുത്തം ശാസ്ത്രലോകത് സമയം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കും തുടക്കം കുറിച്ചിട്ടുണ്ട്.1960  ന്  ശേഷം ഏറ്റവും വേഗമുള്ള ദിവസങ്ങൾ ഉണ്ടായത് 2020ൽ ആണ്.സംസ്ഥാനത്തെ ഏറ്റവും വലിയ ആർച്ച് പാലം ആലപ്പുഴയ്ക്ക് സ്വന്തം... നിർമ്മാണം പുരോഗമിക്കുന്നു...


Author
No Image

Naziya K N

No description...

You May Also Like