സംസ്ഥാനത്ത് ലോക്ക്ഡൗൺ മെയ് 23 വരെ നീട്ടി

തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ 16ന് ശേഷം ട്രിപ്പിൾ ലോക്ക്ഡൗൺ 

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. മേയ് 23 വരെയാണ് നീട്ടിയത്. നിലവിൽ മേയ് 16 വരെയായിരുന്നു ലോക്ക്ഡൗൺ.  നാല് ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ 16ന് ശേഷം ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താനും തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റു ജില്ലകളിൽ നിലവിലെ നിയന്ത്രണം തുടരും. നിലവിലെ നിയന്ത്രണങ്ങൾക്ക് പുറമെയാണ് നാലു ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ പ്രദേശങ്ങളിൽ 50 ശതമാനത്തിന് മുകളിൽ രോഗവ്യാപനത്തോത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. 

കലിതുള്ളി മഴ; അഞ്ച് ജില്ലകളിൽ വീണ്ടും റെഡ് അലര്‍ട്ട്

Author
Sub-Editor

Sabira Muhammed

No description...

You May Also Like