എം ബി രാജേഷ് കേരളത്തിന്റെ 23ാം സ്പീക്കര്‍

തൃത്താലയില്‍ നിന്നാണ് നിയമസഭയിലേക്ക് എം ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്.

കേരളത്തിന്റെ 23ാം സ്പീക്കര്‍ ആയി എം ബി രാജേഷ്. 96 വോട്ടുകളോട് കൂടിയാണ് 15ാം കേരളാ നിയമസഭയുടെ സ്പീക്കര്‍ ആയി എം ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്.  40 വോട്ടുകളാണ് എതിരാളിയായ യുഡിഎഫിന്റെ പി സി  വിഷ്ണുനാഥിന്  ലഭിച്ചത്.  140 അംഗ സഭയില്‍ എല്‍ഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്. 136 എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ കഴിഞ്ഞ ദിവസം പതിനഞ്ചാം കേരള നിയമസഭ സമ്മേളനത്തിന് തുടക്കമായിരുന്നു. കോവിഡ് നിരീക്ഷണത്തിലായതിനാല്‍ കെ.ബാബു, എം.വിന്‍സന്റ് എന്നിവര്‍ക്കും, ആരോഗ്യ പ്രശ്നങ്ങളാല്‍ വി. അബ്ദുറഹ്മാനും സത്യപ്രതിജ്ഞയ്ക്ക് എത്താനായില്ല. സത്യപ്രതിജ്ഞാ ചടങ്ങ് നിയന്ത്രിച്ചത് പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീമാണ്. 28നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ നാലിന് ബജറ്റവതരണം നടക്കും. ജൂണ്‍ 14 വരെയാണ് സഭാ സമ്മേളനം.

കോവിഡ് വാക്സിനായി ഇനി സ്പോട്ട് രജിസ്ട്രേഷനും

Author
Sub-Editor

Sabira Muhammed

No description...

You May Also Like