ടെക്നോളജിയുടെ അനന്ത സാദ്ധ്യതകൾ..!ഒൻപത് വയസുകാരന്‍ റയാന്‍ കാജി യൂട്യൂബിലൂടെ മാത്രം ഈ വര്‍ഷം സാമ്പത്തിച്ചത് 218 കോടി രൂപ

റയാൻ 2019ൽ തന്‍റെ യൂട്യൂബ് ചാനലിലൂടെ സമ്പാദിച്ചത് 26 മില്യൺ ഡോളറാണ് (ഏകദേശം 184.4 കോടി രൂപ). 2018ലെ പട്ടികയിലും റയാൻ ഒന്നാം സ്ഥാനത്തായിരുന്നു. അന്ന് റയാൻ തന്‍റ ചാനലിലൂടെ സമ്പാദിച്ചത് 22 ദശലക്ഷം ഡോളർ (ഏകദേശം 156 കോടി രൂപ)യാണ്. 2015 ൽ റയാന്‍റെ മാതാപിതാക്കൾ ആരംഭിച്ച "റയാൻസ് വേൾഡ്" എന്ന ചാനൽ മൂന്ന് വർഷം കൊണ്ട് സമ്പാദിച്ചത് 22.9 ദശലക്ഷം  വരിക്കാരെയാണ്.

റയാൻ കാജി എന്ന പേര് നമ്മളിൽ പലർക്കും പരിചിതമായിരിക്കും. യൂട്യൂബ് ഉപയോഗിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ പരിചയമുള്ള ആളാണ് ഈ ഒമ്പത് വയസുകാരൻ യൂട്യൂബർ. ഈ വർഷം ഏറ്റവും കൂടുതൽ പണം സമ്പാദിച്ച യൂട്യൂബറുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തും ഈ മിടുക്കനാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും റയാൻ തന്നെയാണ് പട്ടികയിലെ ഒന്നാമൻ. ഈ വർഷം മാത്രം റയാൻ നേടിയത് 29.5 മില്യൺ ഡോളറാണ്. ഇന്ത്യൻ കൻസിയിൽ ഇത് 218 കോടി രൂപയോളം വരും.

റയാൻ കാജിയുടെ യഥാർത്ഥ പേര് റയാൻ ഗുവാൻ എന്നാണ്. 2015 മുതൽ യൂട്യൂബ് ചാനലിലൂടെ വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന റയാൻ മറ്റ് കുട്ടികളുടെ ടോയിസ് റിവ്യൂ വീഡിയോകൾ കണ്ട ശേഷം ഇത്തരം റിവ്യൂകൾ തന്റെ ചാനലിലൂടെ ചെയ്യാൻ ആരംഭിച്ചു. താമസിയാതെ റയാന്റെ അവതരണ രീതി കാഴ്ചക്കാരെ കൗതുകപ്പെടുത്തി തുടങ്ങി. സബ്ക്രൈബർമാരുടെ എണ്ണം വൻതോതിൽ വർധിച്ചു. സ്വന്തം പേരിലുള്ള ബ്രാന്റിൽ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും പുറത്തിറക്കാനും ആരംഭിച്ചു.

റയാൻസ് വേൾഡ് എന്ന പേരിലാണ് ഈ ഒമ്പത് വയസുകാരന്റെ യൂട്യൂബ് ചാനൽ ഉള്ളത്. പുതിയ ടോയിസ് റിവ്യൂസ്, അൺബോക്സിംഗ്, DIY സയൻസ് എക്സ്പിരിമെന്റ്സ് എന്നിങ്ങനെയുള്ള വീഡിയോകൾ കാണാൻ സാധിക്കും. ന്യൂയോർക്കിലെ വാർഷിക പരേഡായ മാസി താങ്ക്സ്ഗിവിംഗ് ഡേ പരേഡിൽ ഫ്ലോട്ടായി കാണിച്ച ആദ്യത്തെ യൂട്യൂബ് ഇൻഫ്ലുവൻസർ എന്ന സ്ഥാനവും റയാനുള്ളതാണ്. സൂപ്പർഹീറോ ആൾട്ടർ ഇഗോയെ അടിസ്ഥാനമാക്കിയുള്ള ഒരു ഫ്ലോട്ടാണ് ഇത്. ഇതിന്റെ വീഡിയോയും കാജി തന്റെ ചാനലിലൂടെ പുറത്ത് വിട്ടു.

തുടക്കത്തിൽ "റയാൻ ടോയ്‌സ് റിവ്യൂ" എന്ന പേരിലായിരുന്നു ഈ ചാനലിൽ ഉണ്ടായിരുന്നത്. ഈ ചാനലിൽ കൂടുതലും "അൺബോക്സിംഗ്" വീഡിയോകളായിരുന്നു ഉണ്ടായിരുന്നത്. റയാൻ കളിപ്പാട്ടങ്ങളുടെ പെട്ടികൾ തുറക്കുകയും അവരുമായി കളിക്കുകയും ചെയ്യുന്ന വീഡിയോകളായിരുന്നു അവ. നിരവധി വീഡിയോകൾ ഒരു ബില്ല്യണിലധികം വ്യൂകൾ നേടിയിട്ടുണ്ട്. റയാന്‍റെ ചാനലിലെ വീഡിയോകൾക്ക് ആകെ മൊത്തം 35 ബില്ല്യൺ പ്രേക്ഷകരെയാണ് ലഭിച്ചത്.

ട്രൂത്ത് ഇൻ അഡ്വർടൈസിങ് എന്ന യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷന് (എഫ്‌ടിസി) പരാതി നൽകിയതിനെത്തുടർന്നാണ് ചാനലിന്‍റെ പേര് മാറ്റി റയാന്‍സ് വേൾഡ് എന്നാക്കിയത്. പോസ്റ്റ് ചെയ്യപ്പെടുന്ന വീഡിയോകളിൽ ഏതൊക്കെയാണ് സ്പോൺസർ ചെയ്യപ്പെട്ട വീഡിയോകൾ എന്ന് കൃത്യമായി ചാനൽ വ്യക്തമാക്കിയിട്ടില്ല എന്ന് കാണിച്ചാണ് ട്രൂത്ത് ഇൻ അഡ്വർടൈസിങ് പരാതി നൽകിയത്. ബ്രാന്‍റുകൾ അവരുടെ ഉത്പന്നങ്ങളുടെ പരസ്യത്തിനായി പണം നൽകി വീഡിയോകളിൽ ഉത്പന്നങ്ങൾ ഉൾപ്പെടുത്തുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

റയാൻ 2019ൽ തന്‍റെ യൂട്യൂബ് ചാനലിലൂടെ സമ്പാദിച്ചത് 26 മില്യൺ ഡോളറാണ് (ഏകദേശം 184.4 കോടി രൂപ). 2018ലെ പട്ടികയിലും റയാൻ ഒന്നാം സ്ഥാനത്തായിരുന്നു. അന്ന് റയാൻ തന്‍റ ചാനലിലൂടെ സമ്പാദിച്ചത് 22 ദശലക്ഷം ഡോളർ (ഏകദേശം 156 കോടി രൂപ)യാണ്. 2015 ൽ റയാന്‍റെ മാതാപിതാക്കൾ ആരംഭിച്ച "റയാൻസ് വേൾഡ്" എന്ന ചാനൽ മൂന്ന് വർഷം കൊണ്ട് സമ്പാദിച്ചത് 22.9 ദശലക്ഷം  വരിക്കാരെയാണ്.

കടപ്പാട് 

Author
Sub-Editor

Sabira Muhammed

No description...

You May Also Like