നീണ്ട ഇടവേള കഴിഞ്ഞ്..! 2028 ൽ ക്രിക്കറ്റ് ഉണ്ടാകുമോ കണ്ടറിയാം
- Posted on August 10, 2021
- Sports
- By Abhinand Babu
- 301 Views
ഒളിമ്പിക്സിൽ ക്രിക്കറ്റ് മത്സര ഇനമാക്കാനുള്ള നീക്കവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ

ഒളിമ്പിക്സിൽ ക്രിക്കറ്റ് മത്സര ഇനമാക്കാനുള്ള നീക്കവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് ഐസിസി വ്യക്തമാക്കി. ഇതിനായി ഒരു വർക്കിങ് ഗ്രൂപ്പിനെ നിയമിച്ചു.
ഇംഗ്ലണ്ട് ആന്റ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് തലവൻ ഇയാൻ വാട്മോറാണ് ഐസിസി ഒളിമ്പിക് വർക്കിങ് കമ്മിറ്റി ഗ്രൂപ്പ് അധ്യക്ഷൻ. അമേരിക്കയിൽ 30 മില്ല്യൺ ക്രിക്കറ്റ് ആരാധകരാണുള്ളത്. ഒളിമ്പിക്സിലേക്ക് ക്രിക്കറ്റിന്റെ തിരിച്ചുവരവിന് അനുയോജ്യമായ വേദിയാണ് ലോസ് ഏഞ്ചൽസിലേതെന്നും ഐസിസി വ്യക്തമാക്കുന്നു.