2025ൽ ബഹിരാകാശത്തും, ആഴക്കടലിലും ഇന്ത്യക്കാരന്റെ പാദസ്പർശമേൽക്കും
- Posted on July 05, 2024
- News
- By Arpana S Prasad
- 81 Views
നിർണ്ണായകമായ ഈ നിമിഷത്തിന് ലോകം സാക്ഷ്യം വഹിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് സൂചിപ്പിച്ചു
സി.ഡി. സുനീഷ്
ബഹിരാകാശത്തും ആഴക്കടലിലുംഇന്ത്യക്കാരൻ 2025 കാലുകുത്തും. നിർണ്ണായകമായ ഈ നിമിഷത്തിന് ലോകം സാക്ഷ്യം വഹിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് സൂചിപ്പിച്ചു.കേന്ദ്ര സർക്കാർ ഈ അനർഘ നിമിഷത്തിനായിഉള്ള പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു.
ഭാരത് 24 ന്യൂസ് നെറ്റ്‌വർക്കിൻ്റെ വേദിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗൻയാനിലേക്ക് നാല് ബഹിരാകാശ സഞ്ചാരികളെ, മൂന്ന് ഗ്രൂപ്പ് ക്യാപ്റ്റൻമാരെയും ഒരു വിംഗ് കമാൻഡറെയും തിരഞ്ഞെടുത്തതായി ബഹിരാകാശ, സമുദ്ര മേഖലകളിലെ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് സംസാരിക്കവേ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഇന്ത്യയുടെ ആഴക്കടൽ ദൗത്യം 2025 ൽ മൂന്ന് ഇന്ത്യക്കാരെ ആഴക്കടലിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു.
2022-ൽ ഒരു ബഹിരാകാശ സ്റ്റാർട്ടപ്പ് ഉണ്ടായിരുന്ന സ്ഥാനത്ത്, 2024-ൽ ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്ന ശേഷം 200-ഓളം സ്റ്റാർട്ടപ്പുകളും തുടങ്ങിയതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി പറഞ്ഞു.
സാധ്യമാകാത്ത തൊന്നുമില്ല എന്ന ആത്മവിശ്വാസത്തോടെയാണ് ഈ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.