അഖിലേന്ത്യ നൗ-സൈനിക് ക്യാമ്പ് 2024 ൽ റണ്ണറപ്പായി കേരള & ലക്ഷദ്വീപ് എൻ സി സി ഡയറക്ടറേറ്റ്

ലോനാവാലയിലെ നാവിക സാങ്കേതിക പരിശീലന കേന്ദ്രമായ ഐ.എൻ.എസ് ശിവജിയിൽ 2024 ഓഗസ്റ്റ് 25 മുതൽ സെപ്തംബർ 05 വരെ നടന്ന വിഖ്യാതമായ നൗ-സൈനിക് ക്യാമ്പിൽ കേരള & ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റ്, റണ്ണർ അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 

2024 ലെ നൗ-സൈനിക് ക്യാമ്പ് ഡയറക്ടർ ജനറൽ എൻസിസിയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര ഡയറക്ടറേറ്റാണ് നടത്തിയത്. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന 17 ഡയറക്‌ടറേറ്റുകളിൽ നിന്നുള്ള ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന 650 ഓളം കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുത്തു. 10 ദിവസം നീണ്ടുനിന്ന ക്യാമ്പിൽ "ബോട്ട് പുള്ളിങ്ങ്, ബോട്ട് റിഗ്ഗിംഗ്, സെമാഫോർ, ഷിപ്പ് മോഡലിംഗ്, സ്മോൾ ആംസ് ഫയറിംഗ്, ഡ്രിൽ, സീമാൻഷിപ്പ് " തുടങ്ങിയ മത്സരങ്ങളും സർവീസ് വിഷയങ്ങളെ കുറിച്ചുള്ള എഴുത്ത് പരീക്ഷ എന്നിവയും ഉൾപ്പെട്ടിരുന്നു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കേഡറ്റുകളും ആരോഗ്യകരമായ മത്സര മനോഭാവത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു.


      ക്യാമ്പിൻ്റെ ഭാഗമായി നടന്ന സാംസ്‌കാരിക പരിപാടിയിൽ കേഡറ്റുകൾക്ക് പരസ്‌പരം സംവദിക്കാനും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന സംസ്‌കാരം ഉൾക്കൊള്ളാനും അവസരം ലഭിച്ചു. ആതിഥേയരായ മഹാരാഷ്ട്ര ഡയറക്ടറേറ്റ് ജേതാക്കളായി, അവർ ഓവറോൾ ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. കേരള & ലക്ഷദ്വീപ് ഡയറക്ടറേറ്റ് ടീം മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ഫസ്റ്റ് റണ്ണർ അപ്പ് സ്ഥാനം നേടുകയും ചെയ്തു. സർവീസ് വിഷയത്തെ കുറിച്ചുള്ള എഴുത്തു പരീക്ഷയിലും ഡ്രിൽ ആൻഡ് സ്മോൾ ആംസ് ഫയറിങ്ങിൽ കേരള, ലക്ഷദ്വീപ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്യാമ്പിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി കൊച്ചിയിലെ നേവൽ ബേസിൽ രണ്ട് മാസത്തോളം ടീമിന് വിപുലമായ പരിശീലനം നൽകിയിരുന്നു. ഇത്തരം ക്യാമ്പുകളിലെ പങ്കാളിത്തം കേഡറ്റുകളെ വളരെയധികം പ്രചോദിപ്പിക്കുന്ന ഘടകമാണ്, കാരണം സായുധ സേനയെ പ്രായോഗികവും വാഗ്ദാനപ്രദവുമായ ഒരു കരിയർ ഓപ്ഷനായി കാണാൻ അവരിൽ പലരെയും ഇങ്ങനെയുള്ള ക്യാമ്പുകൾ പ്രചോദിപ്പിക്കുന്നു. സെപ്തംബർ 24 ന് രാവിലെ തിരിച്ചെത്തുന്ന ടീമിനെ എൻ സി സി കേരള ഡയറക്ടറേറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരിക്കും.


                                  സി.ഡി. സുനീഷ്


 

Author

Varsha Giri

No description...

You May Also Like