അറുപത്തി മൂന്നാമത്കേരള സ്‌കൂൾ കലോത്സവം 2024-25,ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത്

അറുപത്തി മൂന്നാമത് കേരള സ്‌കൂൾ 

കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ

 തിരുവനന്തപുരം ജില്ലയിലെ വിവിധ 

വേദികളിൽ വച്ച് നടത്താൻ

 തീരുമാനിച്ചിരിക്കുകയാണ്.  

 വർഷം കേരള സ്‌കൂൾ കലോത്സവത്തിൽ

 ആദ്യമായി ഗോത്രനൃത്ത വിഭാഗങ്ങൾ കൂടി

 ഉൾപ്പെടുത്തിയിരിക്കുന്നു എന്നൊരു 

സവിശേഷത കൂടിയുണ്ട്


മംഗലം കളിഇരുള നൃത്തംപണിയനൃത്തം

മലപുലയ ആട്ടംപളിയനൃത്തം എന്നിവയാണ്

 പുതുതായി ഉൾപ്പെടുത്തിയിരിക്കുന്ന ഗോത്ര

 നൃത്ത കലകൾ.  

ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും 

നൂറ്റിയൊന്നുംഹയർ സെക്കണ്ടറി 

വിഭാഗത്തിൽ നിന്നും നൂറ്റി പത്തും 

സംസ്‌കൃതോത്സവത്തിൽ പത്തൊമ്പതും

അറബിക് കലോത്സവത്തിൽ പത്തൊമ്പതും

 ഇനങ്ങളിലായി 

ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് 

മത്സരങ്ങളാണുളളത്.  


കലോത്സവത്തിന്റെ വിജയകരമായ

 നടത്തിപ്പുമായി ബന്ധപ്പെട്ട് ശിക്ഷക് സദനിൽ

 വച്ച് 2024 നവംബർ 12  ഭക്ഷ്യ

 സിവിൽസപ്ലൈസ് മന്ത്രി ജി ആർ അനിലിന്റെ 

അധ്യക്ഷതയിൽ സംഘാടക സമിതി യോഗം

 ചേരുകയുണ്ടായി

ജനപ്രതിനിധികൾകലാസാംസ്‌കാരിക 

നായകന്മാർസന്നദ്ധസംഘടനാ പ്രിതിനിധികൾ

 തുടങ്ങി സമൂഹത്തിലെ വിവിധ

 മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി വിപുലമായ 

സംഘാടക സമിതി രൂപീകരിച്ചു.  


തുടർന്ന് കലോത്സവത്തിന്റെ സുഗമമായ 

നടത്തിപ്പിനായി ജനപ്രതിനിധികളുടെ

 നേതൃത്വത്തിൽ 19 സബ് കമ്മിറ്റികൾ

 രൂപീകരിക്കുകയും ചെയ്തിരുന്നു.  

പ്രസ്തുത യോഗത്തിൽ വിവിധ മേഖലകളിലെ

 പ്രമുഖർ ഉൾപ്പെട്ട മുന്നൂറോളം പേർ 

പങ്കെടുത്തിരുന്നു.  

കലോത്സവത്തിന്റെ നടത്തിപ്പിനായി നഗര

പരിധിയിലുളള 25 വേദികൾ

 തെരഞ്ഞെടുത്തിട്ടുണ്ട്.  


കൂടാതെ ഭക്ഷണ വിതരണംസംഘാടക 

സമിതി ഓഫീസ്രജിസ്ട്രേഷൻ

 എന്നിവയ്ക്കായും പ്രത്യേകം വേദികൾ

 തെരഞ്ഞെടുത്തിട്ടുണ്ട്.   

തെരഞ്ഞെടുത്ത എല്ലാ വേദികളിലും 

പ്രോഗ്രാംസ്റ്റേജ് & പന്തൽലൈറ്റ് ആന്റ് 

സൗണ്ട്സ്ഭക്ഷണം എന്നീ കമ്മിറ്റികളുടെ 

 കൺവീനർമാർ,  അഡീഷണൽ ഡയറക്ടർ

വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുടെ  

നേതൃത്വത്തിൽ പരിശോധന നടത്തുകയും 

സുരക്ഷാ കാര്യങ്ങളും സൗകര്യങ്ങളും

 വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

പ്രധാന വേദിയായി നിശ്ചയിച്ചിരിക്കുന്നത്

 സെൻട്രൽ സ്റ്റേഡിയം ആണ്

ഭക്ഷണത്തിനായി പുത്തരിക്കണ്ടം 

മൈതാനവും തെരഞ്ഞെടുത്തിട്ടുണ്ട്.

2024 നവംബർ 21  കമ്മിറ്റി

 കൺവീനർമാരുടെ ഒരു റിവ്യൂ മീറ്റിംഗ്

 അഡീഷണൽ 

ഡയറക്ടർമാരുടെ (ജനറൽ & അക്കാദമിക്

നേതൃത്വത്തിൽ ചേർന്ന് തുടർ

 പ്രവർത്തനങ്ങളുടെ അവലോകനം

 നടത്തുകയും 

ചെയ്തിട്ടുണ്ട്.

ഭക്ഷണം ഉൾപ്പെടെയുള്ള ടെൻഡർ നടപടികൾ

  മാസം 18 ന് മുൻപ്

 പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ

 സ്വീകരിച്ചിട്ടുണ്ട്.

എല്ലാ സബ് കമ്മിറ്റികളും ബന്ധപ്പെട്ട

 ചെയർമാന്മാരുടെ നേതൃത്വത്തിൽ യോഗങ്ങൾ

 ചേർന്ന് നടത്തിയ

 പ്രവർത്തനങ്ങൾവിലയിരുത്തുകയും

തുടർപ്രവർത്തനങ്ങൾ ആസൂത്രണം 

ചെയ്യുകയും ചെയ്തിട്ടുണ്ട്.  

കലോത്സവത്തിനുളള ലോഗോ ക്ഷണിക്കുകയും

 ആയതിൽ നിന്നും  അസ്ലം തിരൂർആഷിയാന,

 മീനടത്തൂർതിരൂർ രൂപകൽപനചെയ്ത

 ലോഗോയാണ്  മേളയുടെ 

ലോഗോയായി തെരെഞ്ഞെടുത്തിട്ടുള്ളത്


വിധികർത്താക്കൾക്കുംഒഫിഷ്യൽസിനും 

താമസിക്കുന്നതിനായി തിരുവനന്തപുരം നഗര

 പരിധിയിലെ വിവിധ ഹോട്ടലുകളിലായി 

മുറികൾ ബുക്ക് ചെയ്തിട്ടുണ്ട്

കുട്ടികൾക്ക് താമസസൗകര്യം

 ഒരുക്കുന്നതിനായി തിരുവനന്തപുരം

 നഗരത്തിലെ 25 

സ്‌കൂളുകൾ തെരഞ്ഞെടുത്തിട്ടുണ്ട്

പെൺകുട്ടികൾക്കുംആൺകുട്ടികൾക്കും 

പ്രത്യകംപ്രത്യകം സ്‌കൂളുകളാണ് 

ഒരുക്കുന്നത്

കനകക്കുന്നു മുതൽ കിഴക്കേകോട്ട വരെയുള്ള

 നഗരവീഥിയിൽ ദീപാലങ്കാരം ഒരുക്കുന്നത് 

ആലോചിക്കും

ഓരോ വേദിയിലും കുട്ടികൾക്ക് എത്തുന്നതിന്

 സഹായിക്കുന്നതിന് ക്യൂ ആർ കോഡ്

 സംവിധാനം ഒരുക്കും

എല്ലാ അക്കോമഡേഷൻ സെന്ററുകളിലും 

വേദികൾ സംബന്ധിച്ച ബോർഡുകൾ 

സ്ഥാപിക്കും

തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻബസ്

 സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്‌ക്

 സ്ഥാപിയ്ക്കുംസ്വർണ്ണ കപ്പ് എല്ലാജില്ലകളിൽ

 നിന്നും 

സ്വീകരണങ്ങൾ ഏറ്റു വാങ്ങി കൊണ്ട് 

തലസ്ഥാന നഗരിയിൽ എത്തിക്കുന്നതിനുള്ള

 ക്രമീകരണം ചെയ്തിട്ടുണ്ട്.

 

Author
Citizen Journalist

Goutham Krishna

No description...

You May Also Like