കുസാറ്റിൽ ഡോ.എൽ സുനിതാ ബായ് ജ്ഞാൻ/ ധിഷണ 2024-25 പുരസ്കാരങ്ങൾക്ക് അപേക്ഷകൾ ക്ഷണിച്ചു.

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഹിന്ദി വകുപ്പിൽ പ്രൊഫസറായിരുന്ന ഡോ.എൽ സുനിതാ ബായിയുടെ സ്മരണാർത്ഥം അഡ്വ. വി ബാലകൃഷ്ണ ഷേണായി ഏർപ്പെടുത്തിയ ഡോ. എൽ സുനിതാ ബായി ജ്ഞാൻ പുരസ്കാരത്തിനും, ഹിന്ദിയിൽ നിന്നും മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്യുന്ന കൃതികൾക്ക് നൽകുന്ന ധിഷണ പുരസ്കാരത്തിനും 2024-25 വർഷത്തേയ്ക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ജ്ഞാൻ പുരസ്ക്കാരത്തിനായി തിരഞ്ഞെടുക്കുന്ന കേരളീയരായ ഹിന്ദി ലേഖകരിൽ നിന്ന് 2022 ജനുവരി 01-നും 2024 ഡിസംബർ 31-നും ഇടയിൽ പ്രസിദ്ധീകരിച്ച 150 പേജിൽ കുറയാത്ത ഹിന്ദി സാഹിത്യ വിമർശനത്തിലെ മൗലിക ഗ്രന്ഥങ്ങളായിരിക്കും പരിഗണിക്കുക, ഗ്രന്ഥത്തിന്റെ 4 പ്രതികൾ 2025 ഫെബ്രുവരി 22-നു മുൻപ് സമർപ്പിക്കണം, തിരഞ്ഞെടുക്കപ്പെടുന്ന ഗ്രന്ഥത്തിന്റെ ഗ്രന്ഥകർത്താവിന് 15000/- രൂപയും പ്രശസ്തി പത്രവും പുരസ്കാരമായി നൽകുന്നതായിരിക്കും, ഗവേഷണ പ്രബന്ധം സ്വീകരിക്കുന്നതല്ല, പുരസ്കാര നിർണ്ണയ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും, പുരസ്കാരവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ എറണാകുളം ജില്ലാ കോടതി പരിധിയിൽ ആയിരിക്കും.


 


ധിഷണ പുരസ്ക്കാരത്തിനായി അപേക്ഷകരിൽ നിന്ന് ഹിന്ദിയിൽ നിന്നും മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതികളാണ് പരിഗണിക്കുക. ഗ്രന്ഥകർത്താവിന് ജ10,000/- രൂപയും പ്രശസ്തി പത്രവും പുരസ്കാരമായി നൽകുന്നതായിരിക്കും.


പുരസ്കാര നിർണ്ണയ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും, പുരസ്കാരവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ എറണാകുളം ജില്ലാ കോടതി പരിധിയിൽ ആയിരിക്കും. അപേക്ഷകർ പ്രൊഫസർ & ഹെഡ് ഹിന്ദി വകുപ്പ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല, കൊച്ചി - 682 022 എന്ന വിലാസത്തിലേക്ക്


2025 ഫെബ്രുവരി 22 ന് മുൻപായി കൃതകൾ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്


0484-2575954, 9495677720 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cusat.ac.in


എന്ന വെബ് സൈറ്റ് സന്ദർശിക്കുക.


സ്വന്തം ലേഖകൻ.


Author
Citizen Journalist

Goutham Krishna

No description...

You May Also Like