ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിന്റെ ഓർമ്മയിൽ “ഖേൽ ഉത്സവ് 2024” സംഘടിപ്പിച്ചു
- Posted on September 06, 2024
- News
- By Varsha Giri
- 208 Views

ന്യൂ ഡൽഹി: ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച്, യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ 2024ലെ ദേശീയ കായികദിനാഘോഷങ്ങളുടെ ഭാഗമായി, കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം 2024 ഓഗസ്റ്റ് 27 മുതൽ 30 വരെ “ഖേൽ ഉത്സവ് 2024” സംഘടിപ്പിച്ചു. ന്യൂഡൽഹിയിൽ മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിലും ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലുമായിരുന്നു പരിപാടി.
‘ഖേൽ ഉത്സവി’ന്റെ ആദ്യ പതിപ്പിൽ ക്രിക്കറ്റ്, ഹോക്കി, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് എന്നീ നാലു കായിക ഇനങ്ങളിലാണു മന്ത്രാലയം ടൂർണമെന്റുകൾ സംഘടിപ്പിച്ചത്. മന്ത്രാലയത്തിലെ ഇരുനൂറിലധികം ഉദ്യോഗസ്ഥരും ജീവനക്കാരും പരിപാടി വൻ വിജയമാക്കാൻ ഉത്സാഹത്തോടെ പങ്കെടുത്തു. ‘ഖേൽ ഉത്സവി’ന്റെ വരും പതിപ്പുകളിൽ മന്ത്രാലയം കൂടുതൽ കായിക വിനോദങ്ങൾ ഉൾപ്പെടുത്തും. മേജർ ധ്യാൻ ചന്ദ് ട്രോഫികളുടെ വിതരണം 2024 സെപ്റ്റംബർ 4നു ശാസ്ത്രിഭവനിലെ പിഐബി സമ്മേളനഹാളിൽ നടന്നു. വിതരണച്ചടങ്ങിൽ വാർത്താവിതരണ-പ്രക്ഷേപണ സെക്രട്ടറി സഞ്ജയ് ജാജുവും മന്ത്രാലയത്തിലെ മറ്റു മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.