2022 മള്‍ട്ടിസ്ട്രാഡ V4 അവതരിപ്പിച്ച് ഡ്യുക്കാട്ടി
- Posted on February 26, 2022
- News
- By NAYANA VINEETH
- 137 Views
മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പനയില്‍ ഡ്യുക്കാട്ടി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല, നിലവിലുള്ള മോഡലിന്റെ അതേ സ്‌റ്റൈലിംഗ് MY22 മള്‍ട്ടിസ്ട്രാഡ V4 മുന്നോട്ട് കൊണ്ടുപോകുന്നത്

ഏറ്റവും പുതിയ മോഡലിന്റെ ഇന്ത്യന്‍ ലോഞ്ച് വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും, ഈ പതിപ്പ് ഈ വര്‍ഷാവസാനം രാജ്യത്ത് വില്‍പ്പനയ്ക്ക് ലഭ്യമായി തുടങ്ങുമെന്നാണ് സൂചന. 2022 ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ V4-ല്‍ എന്തൊക്കെ മാറ്റങ്ങളാണ് കമ്പനി നടപ്പാക്കിയിരിക്കുന്നതെന്ന് പരിശോധിക്കാം.
2022 മള്‍ട്ടിസ്ട്രാഡ V4-ന്റെ S വേരിയന്റില്‍ ഒരു പുതിയ കളര്‍ ഓപ്ഷന്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്. ലൈറ്റിനിംഗ് വൈറ്റ് നിറത്തിലുള്ള പുതിയ ഐസ്ബര്‍ഗ് വൈറ്റ് പെയിന്റില്‍ ഡ്യുക്കാട്ടി 2022 മള്‍ട്ടിസ്ട്രാഡ V4 S വാഗ്ദാനം ചെയ്യുന്നു.
ഐസ്ബര്‍ഗ് വൈറ്റ് ഡ്യുക്കാട്ടി റെഡ്, ഏവിയേറ്റര്‍ ഗ്രേ കളര്‍ ഓപ്ഷനുകളിലും ലഭ്യമാകും. അന്താരാഷ്ട്രതലത്തില്‍, മള്‍ട്ടിസ്ട്രാഡ V4 നാല് ട്രിമ്മുകളില്‍ ലഭ്യമാണ് - ഇസെന്‍ഷല്‍, റഡാര്‍, ട്രാവല്‍ ആന്‍ഡ് റഡാര്‍, ഫുള്‍.
MY2022 മള്‍ട്ടിസ്ട്രാഡ V4-ന് ഇലക്ട്രോണിക് സസ്‌പെന്‍ഷന്റെ പുതിയ സെമി-ഓട്ടോമാറ്റിക് ഫംഗ്ഷന്റെ രൂപത്തില്‍ ഇലക്ട്രോണിക്സ് പാക്കേജിലേക്ക് ഒരു അപ്ഡേറ്റും ലഭിക്കുന്നു.
മിനിമം പ്രീലോഡ് എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ സജ്ജീകരണം, മോട്ടോര്‍സൈക്കിളിന്റെ ഉയരം കുറയ്ക്കാന്‍ റൈഡറെ അനുവദിക്കുന്നു. ഇന്‍ഫോടെയ്ന്‍മെന്റ് (ഡ്യുക്കാട്ടി കണക്ട്), HMI (ഹ്യൂമന്‍-മെഷീന്‍ ഇന്റര്‍ഫേസ്) സോഫ്റ്റ്‌വെയര്‍ എന്നിവയും കമ്പനി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
പുതിയ മോട്ടോര്‍സൈക്കിളുകളില്‍ സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാകുന്ന അപ്ഡേറ്റുകളുടെ പുതിയ പാക്കേജ്, മള്‍ട്ടിസ്ട്രാഡ V4 S-ന്റെ നിലവിലുള്ള ഉടമകള്‍ക്ക് സൗജന്യമായി നല്‍കുമെന്നും കമ്പനി അറിയിച്ചു.
ഒളിമ്പിക്‌സ് മെഡൽ ജേതാവിന്റെ ഗ്രാമത്തിന് വെള്ളം പണം കൊടുത്ത് വാങ്ങണം