2022 Ktm 390 അഡ്വഞ്ചർ; നവീകരിച്ച പതിപ്പ് ഇന്ത്യയിൽ ഉടൻ എത്തും

KTM ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് 

ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള 390 അഡ്വഞ്ചറിന്റെ നവീകരിച്ച പതിപ്പിനെ ഇന്ത്യയിൽ  അവതരിപ്പിക്കാനൊരുങ്ങി സ്‌പോര്‍ട്സ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ കെടിഎം. നവീകരണങ്ങളോടെ 250 അഡ്വഞ്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ്  390 അഡ്വഞ്ചർ എത്തുന്നത്.

ഇതിനോടകം തന്നെ ഡീലര്‍ഷിപ്പുകളില്‍ എത്തിയ മോട്ടോര്‍സൈക്കിളുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. നേരിയ നവീകരണങ്ങള്‍ മാത്രമാണ് ഈ പുതിയ 2022 മോഡലിനും ലഭിക്കുകയെന്ന് വേണം പറയാന്‍. അധികം വൈകാതെ തന്നെ മോഡലിനെ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നവീകരിച്ച് എത്തുന്ന മോട്ടോര്‍സൈക്കിളിനെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയതായി കമ്പനി അറിയിച്ചിരിക്കുന്നത്. കുറച്ച് ഡീലര്‍ഷിപ്പുകള്‍ ഇതിനോടകം തന്നെ മോട്ടോര്‍സൈക്കിളിനായുള്ള പ്രീ-ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബുക്കിംഗ് തുക സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇല്ല.

വാടക അടിസ്ഥാനത്തില്‍ ലഭ്യമായ ബാറ്ററി ഉപയോഗിച്ച് ഇന്‍ഫിനിറ്റി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാം

Author
Sub-Editor

NAYANA VINEETH

No description...

You May Also Like