കേരള ബജറ്റ് 2021 പ്രധാന പ്രഖ്യാപനങ്ങൾ...

റെക്കോർഡ് സമയമെടുത്താണ് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചത്.

സംസ്ഥാന സർക്കാരിന്റെ 2021-2022 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം  കഴിഞ്ഞു.റെക്കോർഡ് സമയമെടുത്താണ് ധന മന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചത്.ബഡ്‌ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

*സൗജന്യ ഭഷ്യ കിറ്റ് വിതരണം തുടരും.നീല,വെള്ള കാർഡുകൾക്ക് 10  കിലോ അരി 15 രൂപയ്ക്ക് നൽകും.

*8 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും .5 ലക്ഷം അഭ്യസ്തവിദ്യർക്കും,3 ലക്ഷം മറ്റുള്ളവർക്കും.

*സാമൂഹ്യക്ഷേമ പെൻഷൻ 1600 രൂപയാക്കി.ഏപ്രിൽ മുതൽ ഇത് പ്രാബല്യത്തിൽ വരും.

*4000 തസ്തികകൾ ആരോഗ്യ വകുപ്പിൽ സൃഷ്ടിക്കും.

*വർക്ക് ഫ്രം ഹോം പദ്ധതിക്ക് ഐ കെ എഫ് സി ,കെ എസ് എഫ് ഇ ,കേരളം ബാങ്ക് വായ്പകൾ ലഭ്യമാക്കും.

*ഡിജിറ്റൽ പ്ലാറ്റഫോം വഴി 20 ലക്ഷം പേർക്ക് 5 വർഷം കൊണ്ട് ജോലി നൽകുന്ന പദ്ധതിക്ക് തുടക്കം കുറിക്കും.

*എല്ലാ വീട്ടിലും ലാപ്ടോപ്പ് ഉറപ്പാക്കും.

*ഫെബ്രുവരിയിൽ കെ ഫോൺ പദ്ധതി ഒന്നാം ഘട്ടം പൂർത്തിയാക്കും.

*കൈത്തറി മേഖലയ്ക്ക് 52  കോടി രൂപ.

*15000 കോടിയുടെ കിഫ്‌ബി പദ്ധതികൾ പൂർത്തീകരിക്കും.

*3ലക്ഷം പേർക്ക് കൂടി തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ നൽകും.

*കിഫ്‌ബി ഉത്തേജന പാക്കേജിന് 60000 കോടി 

*നെല്ല് സംഭരണ വില 28 രൂപയ്ക്കും.റബറിന്റെ തറ വില ഉയർത്തി.

*തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷേമനിധി  ഫെബ്രുവരിയിൽ ആരംഭിക്കും.

*പ്രവാസികൾക്കുള്ള ഏകോപിത തൊഴിൽ പദ്ധതിക്ക് 100 കോടി,പ്രവാസി പെൻഷൻ 3500 രൂപയാക്കി.

*കാർഷിക വികസനത്തിന് 3 ഇണ കർമ്മ പദ്ധതി.

*112 കോടി കയർ മേഖലയ്ക്ക് വകയിരുത്തി.

*50000 കോടി മൂന്ന് വ്യവസായ ഇടനാഴികൾക്ക്.

*കാർഷിക മേഖലയിൽ 2 ലക്ഷം തൊഴിൽ അവസരങ്ങൾ.

*നൽകി കേരം സംഭരണ വില 32 രൂപയാക്കി.

*100 കോടി രൂപ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക്.

*4 കോടി കരകൗശല മേഖലയ്ക്ക് .

* സ്ത്രീ പ്രൊഫഷനലുകൾക്ക് ഹ്രസ്വ പരിശീലനം നൽകി ജോലിക്ക് പ്രാപ്തരാക്കും.

*5 കോടി ബാംബു കോർപറേഷന്,5 കോടി ഗാർഹിക തൊഴിലാളികൾക്ക്.

*1.5 ലക്ഷം വീടുകൾ കൂടി ലൈഫ് മിഷനിൽ ,ഭൂരഹിതർക്കും ഭാവന രഹിതർക്കുമാണ് ഈ ഘട്ടത്തിൽ വീടുകൾ നൽകുന്നത്.20000 പേർക്ക് ഭൂമി ലഭ്യമായി.6000 കോടി രൂപ ഇതിനായി വകയിരുത്തും.

*320 കോടി ഭിന്ന ശേഷിക്കാരുടെ ക്ഷേമത്തിന്,42 കോടി ന്യൂനപക്ഷ ക്ഷേമത്തിന്.

*ഈ വര്ഷം കൊച്ചി കാൻസർ സെന്റർ പൂർത്തിയാകും.റീജിയണൽ കാൻസർ സെന്റർ ന് 71 കോടി,മലബാർ കാൻസർ സെന്റർ ന് 25 കോടി.

*ആശാ പ്രവർത്തകരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു.

*വയനാടിന് കോഫീ പാർക്ക് 

*ജന പ്രതിനിധികളുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു.

*ടുറിസം നിക്ഷേപകർക്ക് പലിശ ഇളവോടെ വായ്‌പ.

*2021-2022 ൽ കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് യാഥാർഥ്യമാകും.ഈ വർഷം തറക്കല്ലിടും .

*വയോജന ക്ഷേമത്തിന് കാരുണ്യ അറ്റ് ഹോം.500 വയോജന ക്ലബ്ബുകൾ ,മരുന്ന് വീട്ടിലെത്തും.

*മൂന്നാറിലേക്ക് പൈതൃക തീവണ്ടി.തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി .

*150 കോടി രൂപ കടൽ ഭിത്തി നിർമാണത്തിന്.

*5 കോടി രൂപ  ട്രാൻസ്‌ജെൻഡേഴ്‌സിനുള്ള  മഴവില്ല് പദ്ധതിക്ക്.



കൊവാക്‌സിന്റെ സുരക്ഷയെ കുറിച്ച് വ്യക്തമാക്കി ഐസിഎംആർ ശാസ്ത്രജ്ഞൻ ...

Author
No Image

Naziya K N

No description...

You May Also Like