2020 ൽ ഒരു തീരാനഷ്ടം കൂടി..

കവിയത്രിയും  സാമൂഹ്യ പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരിയമ്മ വിടവാങ്ങി.


കവിതയിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതു മണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്നു സുഗകുമാരിയമ്മ. കവിതയെ മനുഷ്യ ദുഃഖങ്ങൾക്ക് ഉള്ള മരുന്നാ യും അനീതിക്കെതിരെയുള്ള ആയുധമായും പ്രകൃതിക്ക് കൈത്താങ്ങായും ഉപയോഗിച്ചിരുന്ന എഴുത്തുകാരിയെയാണ് ഞമ്മൾക്ക് നഷ്‌ടമായിരിക്കുന്നത്. അതൊരു തീരാ നഷ്ടം തന്നെയാണ്.

നിലപാടുകൾ കൊണ്ട് എല്ലാ കാലത്തും തലയുയർത്തി പിടിച്ചു നിന്ന പെൺകരുത്തിന്റെ  പ്രതീകമായ സുഗതകുമാരിയമ്മ എന്നും നമ്മുടെ ഓർമകളിൽ ജീവിക്കും. സൈലന്റ് വാലി പ്രക്ഷോഭം മുതൽ സൈബർ ഇടങ്ങളിലെ സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്ക് പോലും  ശക്തമായി പ്രതികരിച്ച ഒരു ശബ്ദമുയർത്തിയിരുന്ന  വ്യക്തിയായിരുന്നു  സുഗതകുമാരിയമ്മ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിതയായി ചികിത്സയിലിരിക്കെയാണ് 86വയസ്സുകാരിയായ സുഗതകുമാരിയമ്മ മരണപ്പെടുന്നത്.

Author
No Image

Naziya K N

No description...

You May Also Like